ദുരന്ത നിവാരണ പ്രവർത്തനങ്ങൾ: വാഹന ഉടമകള്‍ക്കും ഡ്രൈവർമാര്‍ക്കും സന്നദ്ധത റജിസ്റ്റർ ചെയ്യാം.

വയനാട് ജില്ലയിലെ വിവിധ താലൂക്കുകളിൽ ദുരന്ത നിവാരണ പ്രവർത്തനങ്ങളിലും കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിലും ജില്ലാ മോട്ടോർ വാഹന വകുപ്പിന് ഒപ്പം ചേർന്ന് പ്രവർത്തിക്കാന്‍ സന്നദ്ധരായ വിവിധതരം വിഭാഗത്തിൽ പെട്ട വാഹന ഉടമകളും ഡ്രൈവർമാരും സന്നദ്ധത റജിസ്റ്റർ ചെയ്യണം.ഫോര്‍വീൽ ഡ്രൈവ് ജീപ്പ്, കോൺട്രാക്ട് കാരേജ് വാഹനങ്ങൾ, സ്കൂൾ ബസുകൾ, സ്റ്റേജ് കാരേജ് ബസുകൾ, ടാക്സി, ഗുഡ്സ് വാഹനങ്ങൾ, ടിപ്പറുകൾ, വാട്ടർ ടാങ്കറുകൾ, ജനററേറ്റർ വാൻ, ആംബുലൻസ്, പ്രൈവറ്റ് 4 വീലർ ജീപ്പുകൾ, മണ്ണുമാന്തി യന്ത്രങ്ങൾ തുടങ്ങിയവ ആവശ്യമായവയുടെ പട്ടികയില്‍ പെടുന്നു.വിശദ വിവരങ്ങൾക്ക് 8547639112 എന്ന നമ്പറിൽ ബന്ധപ്പെടാം.

ഇതിനായി വയനാട് ആർ.ടി.ഒ വെബ് അപ്ലിക്കേഷൻ തയ്യാറാക്കിയിട്ടുണ്ട്. ഈ ലിസ്റ്റിൽ നിന്നയിരിക്കും വിവിധ സേവനങ്ങൾക്ക് വാഹനങ്ങൾ അനുവദിച്ച് കൊടുക്കുന്നത്. സേവനങ്ങൾക്ക് നിയോഗിച്ച വാഹനങ്ങൾക്ക് സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് വാടക ലഭ്യമാക്കുന്നതായിരിക്കും.സന്നദ്ധരായ വാഹന ഉടമകളോ ഡൈവർമാരോ www.mvdcares.me എന്ന വെബ് സൈറ്റിലെ Registration ലിങ്ക് പ്രയോഗിച്ച് സന്നദ്ധത റജിസ്റ്റർ ചെയ്യണമെന്ന്‌ വയനാട് ആർ.ടി.ഒ മനോജ് എസ് അറിയിച്ചു.

വൈദ്യുതി മുടങ്ങും

ട്രാൻസ്‌ഫോർമർ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ ഉൾപ്പെടുന്ന നാഗത്തിങ്കൽ, അരമ്പേറ്റകുന്ന്, കാവുംമന്ദം ടൗൺ, ശാന്തിനഗർ, ബി.എസ്.എൻ.എൽ കാവുംമന്ദം, പത്താം മൈൽ, സ്റ്റേഡിയംകുന്ന് എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ നാളെ (വ്യാഴാഴ്ച) രാവിലെ 9

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.