രഹസ്യ വിവരം കിട്ടിയ യാത്രക്കാരനെ പരിശോധിച്ചപ്പോൾ ലഗേജിൽ ഒന്നുമില്ല; ഒടുവിൽ കുടുക്കിയത് കൈയിലെ ജ്യൂസ് പാക്കറ്റ്

ദില്ലി: ദില്ലിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും നാലു കിലോ സ്വർണം പിടികൂടി. ബാങ്കോക്കിൽ നിന്നും ദില്ലിയിലെത്തിയ യാത്രക്കാരനിൽ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വർണം പിടികൂടിയത്. പിടിച്ചെടുത്ത സ്വർണത്തിന് വിപണിയിൽ രണ്ട് കോടിയിലധികം വിലവരുമെന്ന് കസ്റ്റംസ് വൃത്തങ്ങള്‍ അറിയിച്ചു. ജ്യൂസ് പാക്കറ്റുകളിൽ ബിസ്കറ്റ് രൂപത്തിലാണ് സ്വർണം കൊണ്ടുവന്നത്. ഇന്ത്യന്‍ പൗരന്‍ തന്നെയാണ് പിടിയിലായതെന്ന് അധികൃതര്‍ അറിയിച്ചു.

അതേസമയം ചെന്നൈ വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്ലിങ് ജീവനക്കാരനില്‍ നിന്ന് കഴിഞ്ഞ ദിവസം ഒന്നര കിലോഗ്രാം സ്വര്‍ണം പിടികൂടിയിരുന്നു. പേസ്റ്റ് രൂപത്തിലാക്കി കൊണ്ടുവന്ന ഈ സ്വര്‍ണത്തിന് ഏതാണ്ട് 90 ലക്ഷം രൂപ വിലവരുമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജീവനക്കാരനെ നിരീക്ഷിച്ച എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഇയാളുടെ അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച സ്വര്‍ണമാണ് കണ്ടെടുത്തത്.

ദുബൈയില്‍ നിന്നെത്തിയ ഒരു യാത്രക്കാരന്‍ വിമാനത്താവളത്തിലെ ശുചിമുറിയില്‍ സ്വര്‍ണം വെച്ചിട്ട് പോയിരുന്നു. അത് അവിടെ നിന്ന് എടുത്ത് ടെര്‍മിനലിന് പുറത്തു നില്‍ക്കുന്ന ആളിന്റെ അടുത്ത് എത്തിക്കുകയായിരുന്നു ജീവനക്കാരന്റെ ദൗത്യം. സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഒരു ട്രാന്‍സിറ്റ് യാത്രക്കാരനെ കണ്ടെത്താനുള്ള അന്വേഷണവും തുടരുന്നുണ്ട്. അതേസമയം മറ്റൊരു സംഭവത്തില്‍ ഇന്നലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്നും 48.5 ലക്ഷം രൂപ വരുന്ന സ്വർണം പിടികൂടി. കാസർഗോഡ് സ്വദേശി അബ്ദുൾ ജലീലിൽ നിന്നാണ് 796 ഗ്രാം സ്വർണം പിടികൂടിയത്.

ടെന്‍ഡര്‍ ക്ഷണിച്ചു.

പനമരം ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലെ 17അങ്കണവാടികളിലേക്ക് 32 ഇഞ്ച് സ്മാര്‍ട്ട് എല്‍.ഇ.ഡി ടിവിയും അനുബന്ധ ഉപകരണങ്ങളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ താത്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികള്‍, അക്രഡിറ്റഡ് എജന്‍സികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ഡിസംബര്‍

പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ

മാനന്തവാടി: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. തരുവണ, പൊരുന്ന ന്നൂർ, ചങ്കരപ്പാൻ വീട്ടിൽ അബ്ദുൾ മജീദ് (56) നെയാണ് മാനന്തവാടി പോ ലീസ് പിടികൂടിയത്. നവംബറിൽ പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ

ആസ്പിരേഷണല്‍ പ്രോഗ്രാം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്തു.

ജില്ലയില്‍ നടപ്പാക്കുന്ന ആസ്പിരേഷണല്‍ പ്രോഗ്രാമിന്റെ പ്രവര്‍ത്തന പുരോഗതി ആസ്പിരേഷണല്‍ പ്രോഗ്രാം സെന്‍ട്രല്‍ പ്രഭാരി ഓഫീസറും വിനോദസഞ്ചാര മന്ത്രാലയം ജോയിന്റ് സെക്രട്ടറിയുമായ എസ് ഹരികിഷോര്‍ അവലോകനം ചെയ്്തു. ആസ്പിരേഷണല്‍ പ്രോഗ്രാമിന്റെ ഭാഗമായി ജില്ലയില്‍ നടപ്പാക്കുന്ന 49

കുടുംബശ്രീ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ജില്ലയിലെ കുടുംബശ്രീ സംരംഭകര്‍, വിവിധ മേഖലകളിലെ വിതരണക്കാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച ബിസിനസ്-ടു-ബിസിനസ് മീറ്റ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ ഉദ്ഘാടനം ചെയ്തു. വെല്ലുവിളികള്‍ അതിജീവിച്ച് മുന്നേറുന്ന വനിതാ സംരംഭകരെ

സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു

പുൽപ്പള്ളി: സ്ഥിരം കുറ്റവാളിയെ കാപ്പ ചുമത്തി ജയിലിലടച്ചു. പാടിച്ചിറ, കിഴക്കനേത്ത് വീട്ടിൽ റോമിയോ ബേബി (28) യെയാണ് കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിലടച്ചത്. ഒളിവിലായിരുന്ന ഇയാളെ എറണാകുളത്തു വച്ചാണ് പുൽപ്പള്ളി പോലീസ് പിടികൂടിയത്.നിരവധി

കടുവയുടെ ദൃശ്യം ഡ്രോണിൽ പതിഞ്ഞു

പടിക്കംവയൽ: പച്ചിലക്കാട് പടിക്കംവയലിൽ ജനവാസ മേഖലയിലിറങ്ങിയ കടുവയുടെ ചിത്രം ക്യാമറയിൽ പതിഞ്ഞു. വനം വകുപ്പ് നടത്തിയ ഡ്രോൺ പരിശോ ധനയിലാണ് തോട്ടത്തിനുള്ളിലുള്ള കടുവയുടെ ദൃശ്യം ലഭിച്ചത്. നോർത്ത് വയ നാട് ഡിവിഷനിൽ മാനന്തവാടി റെയിഞ്ചിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.