പന്തെറിയാന്‍ വൈകിയാല്‍ അഞ്ച് റണ്‍സ് പെനാല്‍റ്റി! നിര്‍ണായക നിയമമാറ്റവുമായി ഐസിസി

രാജ്യാന്തര ക്രിക്കറ്റില്‍ നിശ്ചിത സമയത്തിനുള്ളില്‍ പന്തെറിഞ്ഞ് തീര്‍ക്കാന്‍ ടീമുകള്‍ തയാറാകാത്തതിനെതിരേ കര്‍ശന നടപടിയുമായി ഐസിസി. ഇനി മുതല്‍ പന്തെറിയാന്‍ വൈകിയാല്‍ ബൗളിങ് ടീമിന് അഞ്ച് റണ്‍സ് പെനാല്‍റ്റി നല്‍കാനാണ് നീക്കം.

ഓരോവര്‍ പൂര്‍ത്തിയാക്കി 60 സെക്കന്‍ഡിനുള്ളില്‍ അടുത്ത ഓവര്‍ തുടങ്ങണമെന്നാണ് ചട്ടം. ഒരിന്നിങ്‌സില്‍ ഈ സമയപരധി രണ്ടു തവണയില്‍ കൂടുതല്‍ ലംഘിക്കപ്പെട്ടാല്‍ പിന്നീട് ഓരോ തവണയും അഞ്ച് റണ്‍സ് ബാറ്റിങ് ടീമിന് ലഭിക്കുന്ന തരത്തില്‍ നിയമം പരിഷ്‌കരിക്കാന്‍ ഇന്ന് ചേര്‍ന്ന ഐസിസി ബോര്‍ഡ് മീറ്റിങ്ങില്‍ തീരുമാനമായി. പുരുഷന്മാരുടെ ഏകദിന-ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഡിസംബര്‍ മുതല്‍ 2024 ഏപ്രില്‍ വരെ പുതിയ നിയമം പരീക്ഷിക്കാനും യോഗത്തില്‍ തീരുമാനമായി.

ശ്രീലങ്കന്‍ ക്രിക്കറ്റിന് കനത്ത തിരിച്ചടി നല്‍കി അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ വേദി ലങ്കയില്‍ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റാനും യോഗത്തില്‍ തീരുമാനമായി. ഇക്കഴിഞ്ഞ ഏകദിന ക്രിക്കറ്റ് ലോകകപ്പിനിടെ ഐസിസി അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ലങ്കയ്ക്ക് ഇരുട്ടടിയായി പുതിയ നടപടി. അതേസമയം ലങ്കന്‍ ക്രിക്കറ്റിന് ആശ്വാസം പകരുന്ന തീരുമാനവും ഐസിസി യോഗത്തിലുണ്ടായി.

ഐസിസി ടൂര്‍ണമെന്റുകളിലും രാജ്യങ്ങള്‍ തമ്മിലുള്ള പരമ്പരകളിലും കളിക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന് ഐസിസി അനുമതി നല്‍കി, എന്നാല്‍ ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിനുള്ള ധനസഹായം നിയന്ത്രിക്കപ്പെടും. ഏകദിന ലോകകപ്പിലെ മോശം പ്രകടനത്തിന് പിന്നാലെ കായിക മന്ത്രി റോഷന്‍ റണസിംഗെ ക്രിക്കറ്റ് ബോര്‍ഡ് പിരിച്ചുവിട്ടിരുന്നു. പിന്നീട് ഇടക്കാല ഭരണസമിതിക്ക് ചുമതല കൈമാറുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് ലങ്കന്‍ ക്രിക്കറ്റിനെ ഐസിസി സസ്‌പെന്‍ഡ് ചെയ്തത്.

ഇതിനു പുറമേ പിച്ചുകളുടെയും ഔട്ട്ഫീല്‍ഡിന്റെയും നിലവാരം സംബന്ധിച്ചും നിര്‍ണായക തീരുമാനങ്ങള്‍ യോഗത്തില്‍ കൈക്കൊണ്ടിട്ടുണ്ട്. പിച്ചിന്റെയോ, ഔട്ട്ഫീല്‍ഡിന്റെയോ നിലവാരമില്ലായ്മ കാരണം രാജ്യാന്തര പദവി നഷ്ടമാകുന്ന വേദികള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് ആറ് ഡീ മെറിറ്റ് പോയിന്റ് നല്‍കാനും തീരുമാനമായി. നേരത്തെ ഇത് അഞ്ച് ഡീ മെറിറ്റ് പോയിന്റായിരുന്നു. ഇതിനു പുറമേ ഐസിസി പുരുഷ-വനിതാ അമ്പയര്‍മാര്‍ക്ക് തൃല്യവേതനം നല്‍കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.