പാണ്ടിക്കടവ് സ്വദേശിയായ യുവാവ് കോഴിക്കോട് വെച്ച് ട്രെയിൻ തട്ടി മരിച്ചു. മാന്തവാടി മൈത്രി നഗറിൽ വാടകയ്ക്ക് താമസിച്ച് വന്നിരുന്ന വി എസ് ഭവൻ അഭിലാഷ് (40) ആണ് മരിച്ചത്. പരേതനായ ശിവൻ പിള്ളയുടേയും, അനീ ഷ്യയുടേയും മകനാണ്. മാന്തവാടിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. നാലാം ഗെയ്റ്റിന് സമീപം വെച്ച് ട്രെയിൻ തട്ടി മരിച്ച നിലയിലാണ് അഭിലാ ഷിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ശേഷം സംസ്‌കാരം തൃശി ലേരി ശക്തി കവാടത്തിൽ നടക്കും. സഹോദരങ്ങൾ: അനിൽകുമാർ, അനിത, അനൂപ്, അജിത്ത്കുമാർ

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്