ഇലക്ട്രിക് എസ്യുവി ഇവിഎക്സ് എന്ന ആശയം അവതരിപ്പിച്ച് മാരുതി സുസുക്കി

ഓട്ടോ എക്സ്പോ 2023-ല്‍ മാരുതി സുസുക്കി തങ്ങളുടെ ഇലക്ട്രിക് എസ്യുവി ഇവിഎക്സ് എന്ന ആശയം അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ ഇത് നിരത്തിലിറക്കാനുള്ള ഒരുക്കങ്ങളും കമ്പനി നടത്തിയിട്ടുണ്ട്. പരീക്ഷണത്തിനിടെ നിരവധി തവണ ഇവിഎക്‌സ് എന്ന ഈ വാഹനം കണ്ടെത്തിയിട്ടുണ്ട്. അടുത്ത വര്‍ഷത്തോടെ ഇവിഎക്‌സ് രാജ്യാന്തര വിപണിയില്‍ എത്തുമെന്നാണ് കരുതുന്നത്. നിരവധി ഇലക്ട്രിക് കാറുകളുടെ പണിപ്പുരയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. അതേ സമയം, 2025 ന്റെ തുടക്കത്തില്‍ ഇത് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഗുജറാത്ത് പ്ലാന്റിലായിരിക്കും കമ്പനി ഇത് നിര്‍മ്മിക്കുക. ഇവിടെ നിന്ന് ലോകമെമ്പാടുമുള്ള വിപണികളില്‍ വില്‍ക്കും. ടൊയോട്ടയുമായി സഹകരിച്ചാണ് ഇവിഎക്‌സ് വികസിപ്പിക്കുന്നത്.

സിംഗിള്‍, ഡ്യുവല്‍ ഇലക്ട്രിക് മോട്ടോര്‍ സെറ്റപ്പുകളില്‍ സുസുക്കി ഇവിഎക്സ് ലഭ്യമാകും. യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ അന്താരാഷ്ട്ര വിപണികളിലും ഇത് അവതരിപ്പിച്ചേക്കാം. 500 കിലോമീറ്ററിലധികം ഡ്രൈവിംഗ് റേഞ്ച് നല്‍കാന്‍ കഴിയുന്ന 60 kWh ലിഥിയം – അയേണ്‍ ബാറ്ററി പായ്ക്ക് ഇവിഎക്‌സ്ല്‍ സജ്ജീകരിക്കാം. ടെസ്റ്റിങ്ങിനിടെ കണ്ടെത്തിയ ഫോട്ടോകള്‍ രണ്ട് സ്പോക്ക് സ്റ്റിയറിംഗ് വീലും ഡ്യുവല്‍ സ്‌ക്രീന്‍ ലേഔട്ടും കാണിക്കുന്നു.മഹീന്ദ്ര എക്‌സ്യുവി700 അടിസ്ഥാനമാക്കിയുള്ള വരാനിരിക്കുന്ന ഇലക്ട്രിക് എസ്യുവി, ഹ്യുണ്ടായ് ക്രെറ്റ അധിഷ്ഠിത ഇവി, ടാറ്റ കര്‍വ് ഇവി, ഹോണ്ട എലിവേറ്റ് ഇവി, കിയ സെല്‍റ്റോസ് ഇവി തുടങ്ങിയ മറ്റ് ഇലക്ട്രിക് മോഡലുകളുമായി മാരുതി സുസുക്കി ഇവിഎക്‌സ് മത്സരിക്കും.

സുസുക്കി ഇവിഎക്സിന്റെ രൂപകല്‍പ്പനയെക്കുറിച്ച് പറയുമ്പോള്‍, കണ്‍സെപ്റ്റ് മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് തികച്ചും വ്യത്യസ്തമായിരിക്കും. ടൊയോട്ടയുടെ 40PL-ല്‍ നിന്ന് ഉരുത്തിരിഞ്ഞ 27L ആര്‍ക്കിടെക്ചറിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പിന്നില്‍ മുഴുവന്‍ വീതിയും ഉള്‍ക്കൊള്ളുന്ന തിരശ്ചീനമായ എല്‍ഇഡി ലൈറ്റ് ബാറുകള്‍ ഇതിന് ഉണ്ടായിരിക്കും. ഇതിന് ഉയര്‍ന്ന സ്റ്റോപ്പ് ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, സ്ലോ ആന്റിന എന്നിവ ലഭിക്കുന്നു. ഒരു റേക്ക്ഡ് ഫ്രണ്ട് വിന്‍ഡ്ഷീല്‍ഡും ചതുരാകൃതിയിലുള്ള വീലുകളും മസ്‌കുലാര്‍ സൈഡ് ക്ലാഡിംഗും എക്സ്റ്റീരിയര്‍ ഡിസൈനിംഗില്‍ ലഭിക്കുന്നു. ഇതിന് 17 ഇഞ്ച് അലോയ് വീലുകളും ലഭിക്കും. ഇതിന്റെ നീളം ഏകദേശം 4,300 മില്ലീമീറ്ററും വീതി 1,800 മില്ലീമീറ്ററും ഉയരം 1,600 മില്ലീമീറ്ററും ആയിരിക്കും.

നിങ്ങളുടെ ഹൃദയം നിങ്ങളെക്കാൾ മുമ്പേ വയസാകുന്നുണ്ടോ? ഹൃദ്രോഗം തടയാൻ ഈ മാർഗവും

നിങ്ങളുടെ ഹൃദയത്തിന് നിങ്ങളേക്കാള്‍ പ്രായമുണ്ടെങ്കിലോ? പുത്തന്‍ ഗവേഷണം വിരല്‍ചൂണ്ടുന്നത് അവിടേക്കാണ്. ചിലപ്പോള്‍ നിങ്ങളുടെ ഹൃദയത്തിന് നിങ്ങളെക്കാള്‍ പ്രായമുണ്ടാകും. ഹൃദയത്തിന്റെ ഈ പ്രായവ്യത്യാസത്തെ കുറിച്ച് നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി ഫീന്‍ബര്‍ഗ് സ്‌കൂള്‍ ഒഫ് മെഡിസിനിലെ ഗവേഷകരാണ്

സല്യൂട്ട് ചെയ്തപ്പോഴുള്ള പ്രതികരണത്തിൽ സംശയം, ട്രെയിൻ യാത്രയിൽ ‘എസ്ഐ’ പിടിയിൽ; ചോദ്യംചെയ്തപ്പോൾ ആഗ്രഹം കൊണ്ടാ സാറേയെന്ന് മറുപടി

ട്രെയിനിൽ എസ്ഐ വേഷത്തിൽ യാത്ര നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം സ്വദേശി അഖിലേഷിനെ (30) ആണ് റെയിൽവെ പൊലീസ് പിടികൂടിയത്. തിരുവനന്തപുരം – ഗുരുവായൂർ ചെന്നൈ എഗ്മോർ ട്രെയിനിൽ ഇന്നലെ പുലർച്ചയാണ് സംഭവം. ട്രെയിൻ

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; തളിപ്പറമ്പിൽ മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി

എട്ട് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാധ്യാപകൻ കോടതിയിൽ കീഴടങ്ങി. കണ്ണൂർ തളിപ്പറമ്പ് സിദ്ദിഖ് നഗർ സ്വദേശി മുഹമ്മദ്‌ ഷാഹിദാണ് തളിപ്പറമ്പ് കോടതിയിൽ കീഴടങ്ങിയത്. മദ്രസയിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെനന്നായിരുന്നു പരാതി. ഇയാൾക്കെതിരെ തളിപ്പറമ്പ്

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

പയ്യന്നൂരിൽ സ്കൂൾവിട്ട് പോവുകയായിരുന്നു 12കാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ. കണ്ണൂർ പയ്യന്നൂരിലാണ് സംഭവം. പുഞ്ചക്കാട് സ്വദേശി ജയേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ പ്രലോഭിപ്പിച്ച് നഗരത്തിലെ ക്വാട്ടേഴ്സിൽ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.