ശ്രേയസ് അമ്പുകുത്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കുടുംബങ്ങളുടെ ഉപജീവന സഹായ പദ്ധതിയായ “കരുതലിന്റെ”ഭാഗമായി ആടിനെ വിതരണം ചെയ്തു.ശ്രേയസ് ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് വത്സ ജോയി അധ്യക്ഷത വഹിച്ചു.ജാൻസി ബെന്നി,സുനി ജോബി എന്നിവർ സംസാരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിലിരിക്കെ വെൽഡിങ്ങ് തൊഴിലാളി മരിച്ചു.
സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. ഇടവ വെൺകുളം സ്വദേശി ഷൈൻ ആണ് മരിച്ചത്. വെൽഡിങ്ങ് തൊഴിലാളിയായ ഷൈൻ കഴിഞ്ഞ 18ന് കുഴഞ്ഞു വീഴുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെയാണ് മരിച്ചത്.







