കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് നവംബര്‍ 26 വരെ ജില്ലാ എക്സിക്യുട്ടീവ് ഓഫീസില്‍ അംശാദായം അടച്ചു പുതുക്കി അംഗത്വം പുന:സ്ഥാപിക്കാം. കുടിശ്ശിക വരുത്തിയ ഓരോ വര്‍ഷത്തിനും 10 രൂപ നിരക്കില്‍ പിഴ ഈടാക്കും. കുടിശ്ശിക അടക്കാന്‍ വരുന്ന തൊഴിലാളികള്‍ അധാര് കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കണം
60 വയസ്സ് കഴിഞ്ഞ തൊഴിലാളികള്‍ക്ക് അവസരമില്ല. ഫോണ്‍: 04936 204602.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.