ബത്തേരി: സുൽത്താൻ ബത്തേരിയിൽ നടക്കുന്ന 42-ാമത് വയനാട് റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിന്റെ പ്രോഗ്രാം കമ്മിറ്റി ഓഫീസ് ജില്ലാ പഞ്ചായത്ത് മെമ്പർമാരായ അമൽ ജോയി, സുരേഷ് താളൂർ, സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അമ്പിളി സുധി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്‌തു. വിദ്യാഭ്യാസ ഉപഡയറക്ടർ വി എ ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ പി.എ അബ്ദുൾ നാസർ, ഹെഡ്‌മിസ്ട്രസ് ജിജി ജേക്കബ്ബ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ ടി.എം അനൂപ് എന്നിവർ പ്രസംഗിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.