ആരോഗ്യ ഗ്രാമം; വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി

മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ കാപ്പിക്കുന്ന് ഗ്രാമത്തെ ആരോഗ്യ ഗ്രാമമായി മാറ്റുന്നതിനായി വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. മീനങ്ങാടി സി.എച്ച്.സി. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി അധ്യക്ഷത വഹിച്ചു.
ഗ്രാമത്തിനകത്ത് താമസിക്കുന്ന മനുഷ്യനും മൃഗങ്ങളുമടക്കുള്ള മുഴുവന്‍ ജീവജാലങ്ങളുടേയും ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള പരിശീലന പരിപാടിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഡി.എം.ഒ. ഡോ പി ദിനീഷ് പറഞ്ഞു. ഒരു വീട്ടില്‍ ഒരാളെങ്കിലും ഫസ്റ്റ് എയിഡ്, പാലിയേറ്റീവ് പരിചരണം എന്നിവ നല്‍കാന്‍ കഴിയുന്ന വളണ്ടിയര്‍മാരുള്ള, പച്ചക്കറി സ്വയംപര്യാപ്തത കൈവരിച്ചിട്ടുള്ള വീടുകളുള്ള ഗ്രാമമായി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഡി.എം.ഒ കൂട്ടിചേര്‍ത്തു. കാപ്പിക്കുന്ന് ഗ്രാമത്തിലെ 584 വീടുകളെ 25 മുതല്‍ 50 വരെ വീടുകളടങ്ങുന്ന 12 ക്ലസ്റ്റുകളാക്കി തിരിച്ച്, ഒരു ക്ലസ്റ്ററില്‍ നിന്നും 5 വളണ്ടിയേഴ്‌സിനെ തിരഞ്ഞെടുത്താണ് പരിശീലനം നല്‍കിയത്. റിട്ടയേര്‍ഡ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.കെ.ചന്ദ്രശേഖരന്‍ ക്ലാസ്സ് എടുത്തു. മീനങ്ങാടി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എ.പി ലൗസണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എന്‍ ഗീത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.എസ് സജീവ് തുടങ്ങിയര്‍ സംസാരിച്ചു. എപ്പിഡമോളജിസ്റ്റ് ഡോ.വിപിന്‍, ജെ.പി എച്ച് എന്‍ പ്രവീണ, ജെ.എച്ച് ഐ നിഷ, ആശപ്രവര്‍ത്തകരായ ഷീബ, രജനി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കാപ്പിക്കുന്ന് വാര്‍ഡിലെ എ.ഡി.എസ് അംഗങ്ങള്‍, യുവജന സംഘടനാ പ്രതിനിധികള്‍, എന്‍.സി.സി, എസ്.പി സി, എന്‍എസ്.എസ്, പിയര്‍ എഡ്യുകേറ്റര്‍മാരായ വിദ്യാര്‍ത്ഥികള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.