വിവേകോദയം എൽ പി സ്കൂൾ പുതുശ്ശേരിക്കടവിലെ നാലാം ക്ലാസ്സിന്റെ പഠന പ്രവർത്തനത്തിന്റെ ഭാഗമായി ക്ലാസ്സിൽ ഒരു സദ്യ നടത്തി. കുട്ടികളും, അധ്യാപകരും അവരവരുടെ വീട്ടിൽ നിന്നും ഓരോ വിഭവങ്ങൾ കൊണ്ട് വന്ന് ക്ലാസ്സിൽ ഒരു വിഭവ സമൃദ്ധമായ സദ്യയൊരുക്കി. 5 കൂട്ടം പായസവുമൊക്കെയുള്ള വിഭവ സമൃദ്ധമായ സദ്യയായിരുന്നു ഒരുക്കിയത്. സ്കൂൾ പ്രധാനധ്യാപികയായ ശ്രീമതി രശ്മി ടീച്ചർ, നാലാം ക്ലാസ്സധ്യപകരായ ഷിനി ടീച്ചർ, പി.സി അനൂപ് മാസ്റ്റർ സ്കൂളിലെ മറ്റധ്യാപകർ എന്നിവർ ക്ലാസ്സിൽ ഒരു സദ്യയ്ക്ക് നേതൃത്വം നൽകി.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.