സംസ്ഥാനത്ത് വ്യാജ നമ്പര്‍ പ്‌ളേറ്റ് ഉപയോഗിച്ചുള്ള തട്ടിപ്പ് പെരുകുന്നു; മുന്നറിയിപ്പുമായി എം വി ഡി

കൊല്ലം: കൊല്ലം ഓയൂരിലെ കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനത്തില്‍ ഉപയോഗിച്ചിരുന്നത് നിലമ്പൂരിലെ മറ്റൊരു വാഹനത്തിന്റെ നമ്പര്‍ എന്ന് സ്ഥിരീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനം നിലമ്പൂര്‍ പരിധിയില്‍ ഉണ്ട് എന്ന വിവരം ലഭിച്ച സാഹര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട, കുറ്റം കൃത്യം ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറില്‍ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്.

എന്നാല്‍ വണ്ടിയുടെ ഉടമസ്ഥര്‍ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ലെന്നും എംവിഡി വ്യക്തമാക്കുന്നു. ഇതേ നമ്പര്‍ പ്ലേറ്റ് വെച്ച് ഇതേ പോലെ ഒരു കാര്‍ മറ്റെവിടെയോ ഓടുന്നുണ്ട് എന്ന് വ്യക്തം. ആ വാഹന നമ്പര്‍ ഉപയോഗിച്ചാണ് കുറ്റ കൃത്യം നടത്തിയത്. ഈ സാഹചര്യത്തില്‍ വാഹനഉടമകള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പ് ജാഗ്രത നിര്‍ദേശം പുറത്തിറക്കി.

എംവി ഡി കേരളയുടെ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കൊല്ലത്ത് നിന്നും കുട്ടിയെ തട്ടി കൊണ്ട് പോയ വാഹനം നിലമ്പൂര്‍ പരിധിയില്‍ ഉണ്ട് എന്ന ഒരു വിവരം ലഭിച്ച സാഹര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തുകയുണ്ടായി. സ്ഥലത്തെ ലോക്കല്‍ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണങ്ങളില്‍ നിന്നും വ്യക്തമായ കാര്യം,CCTV ദൃശ്യങ്ങളില്‍ കണ്ട, കുറ്റം കൃത്യം ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതായി സംശയിക്കുന്ന നമ്പറില്‍ ഉള്ള ഒരു വാഹനം മലപ്പുറത്ത് നിലമ്പൂരിനടുത്ത് തന്നെ ഉണ്ട്.. ഉടമസ്ഥരുടെ കൈവശം തന്നെ ! പക്ഷേ അവര്‍ ആരും ഇത് അറിഞ്ഞിട്ട് പോലും ഇല്ല എന്നതാണ്.
അതൊരു വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ്….ഇതേ നവര്‍ പ്ലേറ്റ് വെച്ചു ഇതേ പോലെ ഒരു കാര്‍ മറ്റെവിടെയോ ഓടുന്നുണ്ട് എന്ന് വ്യക്തം. ആ വാഹന നമ്പര്‍ ഉപയോഗിച്ചാണ് കുറ്റ കൃത്യം നടത്തിയത്.

1. വാഹന പരിശോധന നടത്തുന്ന സമയത്ത് ദയവായി ഉദ്യോഗസ്ഥരോട് സഹകരിക്കുക. ഇത്തരം വ്യാജനമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചിട്ടുള്ള വാഹനങ്ങള്‍ പോലീസിന്റേയും മോട്ടോര്‍ വാഹന വകുപ്പിന്റേയും വാഹന പരിശോധനകളില്‍ പെടാറുണ്ട്.

2.രാജ്യത്ത് 2019 ഏപ്രില്‍ ഒന്നിന് ശേഷം രജിസ്റ്റര്‍ ചെയ്ത എല്ലാ വാഹനങ്ങള്‍ക്കും അതി സുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ (HSRP)ആണ് ഉള്ളത്. ദയവായി അത് ഇളക്കി മാറ്റുകയോ, പകരം ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിക്കുകയോ ചെയ്യരുത്.

3.വാഹനത്തിന്റെ നിറം അനധികൃതമായി മാറ്റുന്നത് കുറ്റകരം ആണ്.
(നിറം മാറ്റാന്‍ മുന്‍കൂര്‍ അനുമതി വാങ്ങി ചെയ്യാവുന്നതാണ്. )

4.നിരീക്ഷണ കാമറകള്‍ വഴി, നിങ്ങളുടെ കൈവശം ഇല്ലാത്ത , നിങ്ങള്‍ക്ക് അറിയാത്ത ഒരു വാഹനത്തിന്റെ പിഴ നോട്ടീസ് നിങ്ങള്‍ക്ക് ലഭിച്ചാല്‍ ഉടന്‍ തന്നെ അടുത്തുള്ള MVD/ പോലീസ് അധികാരികളുമായി ബന്ധപെടുക.കാരണം നിങ്ങളുടെ വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ് ഘടിപ്പിച്ചു മറ്റൊരു വാഹനം ഓടുന്നുണ്ട് എന്ന് സാരം.

നിങ്ങളുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ് സൈറ്റിലെ നിങ്ങളുടെ വാഹന വിവരങ്ങളുമായി ലിങ്ക് ചെയ്തു വെക്കാന്‍ ശ്രദ്ധിക്കുക.നിങ്ങളുടെ ആ മൊബൈല്‍ നമ്പരില്‍ ലഭ്യമാകുന്ന OTP ഇല്ലാതെ പ്രസ്തുത വാഹനം മറ്റൊരാള്‍ക്ക് വില്‍ക്കാന്‍ സാധിക്കില്ല എന്നതു കൂടാതെ, വാഹനം മോഷ്ടിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകുന്ന പക്ഷം നിയമപാലകര്‍ക്ക് വാഹന ഉടമയുമായി ഉടനടി ബന്ധപ്പെടുന്നതിന് സൗകര്യപ്പെടുകയും ചെയ്യും. (പരിവാഹന്‍ വെബ്‌സൈറ്റിലൂടെ മൊബൈല്‍ നമ്പര്‍ update ചെയ്യാവുന്നതാണ്.)
6.വാഹനത്തില്‍ fastag വെക്കുക… ഏതൊക്കെ toll plaza വഴി വാഹനം കടന്നു പോയി എന്ന് നിങ്ങള്‍ക്ക് എസ്.എം.എസ് വഴി അറിയാന്‍ സാധിക്കും .

വാഹന പരിശോധനാ സ്ഥലം, ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിനായുള്ള ക്യാമറകള്‍ വെച്ചിട്ടുള്ളസ്ഥലം, എന്നിവ മുന്‍കൂട്ടി അറിയുന്നതിനുള്ള ആപ്പുകള്‍ ക്രിമിനല്‍ കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരേയും രക്ഷപ്പെടാന്‍ സഹായിക്കാറുണ്ട് എന്നത് പൊതുസമൂഹം കൂടിബോധ്യപ്പെടേണ്ട വസ്തുതയാണെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു.

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കമ്പളനാട്ടി നടത്തി

4 ഏക്കറോളം സ്ഥലത്ത് 5 ജെഎൽജികളാണ് കൃഷി ആരംഭിച്ചത്,ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജബാബു അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദുരാജൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി

ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍

സമൂഹത്തിലെ നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കി മാറ്റാൻ ലക്ഷ്യമിട്ടുള്ള ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഗൂഗിൾ ഷീറ്റ് സർവേയുമായി എൻഎസ്എസ് വളണ്ടിയര്‍മാര്‍. ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയാക്കിയ ശേഷം ഇപ്പോൾ മൂന്നാം ഘട്ട സർവേയാണ് എൻഎസ്എസ്

നല്ലൂര്‍നാട് കാന്‍സര്‍ കെയര്‍ സെന്ററില്‍ അഡ്വാന്‍സ്ഡ് ഓങ്കോളജി റീഹാബിലിറ്റേഷന്‍, മാമോഗ്രഫി സംവിധാനം

ജില്ലയില്‍ കാന്‍സര്‍ ചികിത്സാ രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാന്‍ നല്ലൂര്‍നാട് കാന്‍സര്‍ സെന്ററില്‍ മാമോഗ്രഫി സംവിധാനം ഒരുങ്ങുന്നു. സ്തനാര്‍ബുദം, സ്തന സംബന്ധമായ രോഗങ്ങള്‍ എന്നിവ കണ്ടെത്താനുള്ള എക്‌സ്-റേ പരിശോധനയാണ് നല്ലൂര്‍നാട് സെന്ററില്‍ ആരംഭിക്കുന്നത്. എക്‌സ്റേ ചിത്രങ്ങളിലൂടെ

അപ്രന്റിസ്ഷിപ്പ് മേള ഓഗസ്റ്റ് 11ന്

കേന്ദ്ര സര്‍ക്കാര്‍ നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയത്തിന്റെയും സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10 മുതല്‍ 12.30 വരെ കെഎംഎം ഗവ ഐടിഐയില്‍ പ്രധാനമന്ത്രി നാഷണല്‍ അപ്രന്റീസ്ഷിപ്പ് മേള

പരിശീലകർ-പ്രൊജക്റ്റ് കോർഡിനേറ്റർ നിയമനം

സുൽത്താൻ ബത്തേരി നഗരസഭയുടെ ഫ്ലൈ ഹൈ പദ്ധതിയുടെ ഭാഗമായി പരിശീലകര്‍, പ്രൊജക്റ്റ് കോർഡിനേറ്റർ തസ്തികകളിലേക്ക് നിയമനം നടത്തുന്നു. മലയാളം, ഇംഗ്ലീഷ്, കണക്ക്, മെന്റൽ എബിലിറ്റി, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലാണ് നിയമനം. പരിശീലക തസ്തികയിലേക്ക് ഡിഗ്രി,

തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളജിലെ തുടര്‍ വിദ്യാഭ്യാസ കേന്ദ്രത്തില്‍ ഓഗസ്റ്റ് 11ന് ആരംഭിക്കുന്ന തൊഴിലധിഷ്ഠിത ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. റഫ്രിജറേഷന്‍ ആന്റ് എയര്‍ കണ്ടീഷനിങ്, ഇലക്ട്രിക്കല്‍ വയറിങ് ആന്‍ഡ് സര്‍വ്വീസിങ് (വയര്‍മാന്‍ ലൈസന്‍സിങ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.