ചെന്നലോട്: നാടിൻറെ ശുചിത്വ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു കൊണ്ട് പ്രവർത്തിക്കുന്ന ശുചിത്വ മാലാഖമാരായ ഹരിത കർമ്മ സേന അംഗങ്ങൾക്കൊപ്പം ചെന്നലോട് വാർഡിൻറെ സഹകരണത്തോടെ ഒരു ദിനം സേവനം അനുഷ്ഠിച്ച് മാതൃകയായിരിക്കുകയാണ് തരിയോട് ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ്. വാർഡ് മെമ്പറൂം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷനുമായ ഷമീം പാറക്കണ്ടി പരിപാടി ഉദ്ഘാടനം ചെയ്തു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ബി അജിത്ത് അധ്യക്ഷനായി. ഹരിത കർമ്മ സേന പ്രവർത്തനങ്ങൾ, ജൈവ അജൈവ മാലിന്യങ്ങളുടെ ശേഖരണം, തരംതിരിക്കൽ, അവയുടെ കൈമാറ്റം, ഹരിത മിത്രം ആപ്പ്, തൊഴിൽ സംരംഭങ്ങൾ അടക്കമുള്ള വിഷയങ്ങൾ ഹരിത കർമ്മ സേന അംഗങ്ങളായ സാഹിറ അഷ്റഫ്, അന്നമ്മ സെബാസ്റ്റ്യൻ എന്നിവർ പരിചയപ്പെടുത്തി. ഹരിത കർമ്മ സേന സഹായ ഏജൻസി നിറവിന്റെ പ്രതിനിധി രാജേഷ്, എം ശിവാനന്ദൻ, എൻഎസ്എസ് പ്രതിനിധികളായ ആൻസ്റ്റിൻ ഉലഹന്നാൻ, ഹസ്ന അബ്ദുൾ അസീസ് തുടങ്ങിയവർ സംസാരിച്ചു.

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കമ്പളനാട്ടി നടത്തി
4 ഏക്കറോളം സ്ഥലത്ത് 5 ജെഎൽജികളാണ് കൃഷി ആരംഭിച്ചത്,ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജബാബു അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദുരാജൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി