മീനങ്ങാടി: രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ മീനങ്ങാടി എസ്ഐ
സി.രാംകുമാറും സംഘവും മീനങ്ങാടി ടൗണിൽ നടത്തിയ വാഹനപരി ശോധനക്കിടെ കാറിൽ കടത്തുകയായിരുന്ന 18.38 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാർ ഡ്രൈവറായ മലപ്പുറം മഞ്ചേരി തുറക്കൽ വിളക്കുമാടത്തിൽ വിഎം സുഹൈൽ (34), മേപ്പാടി നൃത്തം കുനി ചുണ്ടേൽത്തൊടി സി.ആർ അമൽ (23) എന്നിവരെ അറസ്റ്റ് ചെയ് തു. മൈസൂരിൽ നിന്നും ചില്ലറ വിൽപ്പനക്കായി മഞ്ചേരിയിലേക്ക് കൊ ണ്ടുപോകുകയായിരുന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. മൈസൂ രിൽ നിന്നും അമൽ മയക്കുമരുന്ന് വാങ്ങിനൽകിയ ശേഷം സുഹൈലിനെ കാറിൽ പറഞ്ഞുവിടുകയായിരുന്നുവെന്ന പിടിയിലായ സുഹൈലിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പുറകെ ബസ്സിൽ വരികയായിരുന്ന അമലിനെ അറസ്റ്റ് ചെയ്‌തതായും പോലീസ് വ്യക്തമാക്കി. മയക്കുമരുന്ന് കടത്തിയ കെഎൽ 10 ഡബ്ല്യു 8003 നമ്പർ കാറും കസ്റ്റഡിയിലെടുത്തു. എഎസ്ഐ സബിത, എസ്‌സിപിഓ മാരായ സുമേഷ്, പ്രവീൺ, ശിവദാസ്, സാദിഖ്, ചന്ദ്രൻ എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.

തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് കമ്പളനാട്ടി നടത്തി
4 ഏക്കറോളം സ്ഥലത്ത് 5 ജെഎൽജികളാണ് കൃഷി ആരംഭിച്ചത്,ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എൽസി ജോയ് ഉദ്ഘാടന കർമ്മം നിർവഹിച്ചു.സിഡിഎസ് ചെയർപേഴ്സൺ ഷീജബാബു അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയർപേഴ്സൺ ബിന്ദുരാജൻ , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി