ലക്ഷ്യബോധമുള്ള വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പാദ്യം-ജില്ലാ കളക്ടര്‍

ലക്ഷ്യബോധമുള്ളതും ഗുണമേന്മയേറിയതുമായ വിദ്യാഭ്യാസമാണ് ഏറ്റവും വലിയ സമ്പാദ്യമെന്ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ നേതൃത്വത്തില്‍ മുട്ടില്‍ ഡബ്ല്യു.എം.ഒ. കോളേജില്‍ നടന്ന ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കളക്ടര്‍. ന്യൂനപക്ഷ വിഭാഗത്തിന് ഭരണഘടനാപരമായി അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ ആര്‍ജ്ജിക്കാന്‍ കഴിയണം. സമൂഹത്തിലെ ദുര്‍ബലരായവര്‍ക്ക് മറ്റു സമൂഹത്തിന് തുല്യമായ വിദ്യാഭ്യാസവും ജീവിത ലക്ഷ്യങ്ങളും നിറവേറ്റാന്‍ കഴിയണം. വിദ്യാഭ്യാസം, ജോലി ,ജീവിത സുരക്ഷിതത്വം എന്നിവയെല്ലാം എത്തിപ്പിടിക്കാന്‍ ന്യൂന പക്ഷ വിഭാഗത്തിനായി അനേകം സര്‍ക്കാര്‍ പദ്ധതികളുണ്ട്. ഇതൊന്നും അറിയാത്തവര്‍ സാധാരണ സമൂഹത്തില്‍ ഒട്ടേറെയുണ്ട്. ഇവരെല്ലാം പഠിച്ച് മുന്നേറാനുള്ള ആഗ്രഹങ്ങളെയെല്ലാം വീടിന്റെ ചുവരുകള്‍ക്കുള്ളില്‍ തളച്ചിടുകയാണ്. വിദ്യാഭ്യാസത്തിന് ആവശ്യമുള്ള പണമില്ല, സാഹചര്യമില്ല എന്നെല്ലാം മുന്‍വിധിയെഴുതി ജീവിത പ്രാരാബ്ദങ്ങളിലേക്ക് ഒതുങ്ങുകയാണ് പലരുമെന്നത് യാഥാര്‍ത്ഥ്യമാണ്. സ്വപ്നങ്ങളെ പിന്തുടര്‍ന്ന് ഇവര്‍ക്കും വലിയ ലക്ഷ്യങ്ങളിലെത്താം. ഇതിനെല്ലാം ന്യൂനപക്ഷ കമ്മീഷനും വഴികാട്ടും. സമൂഹത്തില്‍ വിദ്യാഭ്യാസം കൊണ്ട് നേടിയെടുക്കാന്‍ കഴിയാത്തതായി ഒന്നുമില്ല. സര്‍ക്കാര്‍ ജോലി മാത്രമല്ല ജീവിതത്തിന്റെ അടിസ്ഥാനം. അതിലുപരി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ മൂല്യവത്തായ വിദ്യാഭ്യാസത്തിലൂടെ ശോഭിക്കാന്‍ കഴിയും. അതെല്ലാം നേടിയെടുക്കാന്‍ മതന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രത്യേകമായി ശ്രദ്ധിക്കണം. വിവിധ മതന്യൂന പക്ഷവിഭാഗങ്ങളുടെ പ്രതിനിധികളെയും ഉള്‍പ്പെടുത്തി ന്യൂനപക്ഷ കമ്മീഷന്‍ വയനാട് ജില്ലയില്‍ നടത്തിയ ബോധവത്കരണ സെമിനാര്‍ ശ്രദ്ധേയമാണെന്നും ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് പറഞ്ഞു.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.എ.എ.റഷീദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ കമ്മീഷന്‍ അംഗം എ.സൈഫുദ്ദീന്‍ ഹാജി വിഷയാവതരണം നടത്തി. കമ്മീഷന്‍ അംഗം പി.റോസ, എ.ഡി.എം എന്‍.ഐ.ഷാജു, സംഘാടകസമിതി ചെയര്‍മാന്‍ ഖാദര്‍ പട്ടാമ്പി, പി.പി.അബ്ദുള്‍ ഖാദര്‍, , ഡബ്ല്യു.എം.ഒ പ്രസിഡന്റ് കെ.കെ.അഹമ്മദ്ഹാജി, സെമിനാര്‍ സ്വാഗതസംഘം കണ്‍വീനര്‍ ഫാ.വര്‍ഗ്ഗീസ് മണ്‍റോത്ത് ഫാ.വര്‍ഗ്ഗീസ് മറ്റമന, വയനാട് ജൈന സമാജം ഡയറക്ടര്‍ സി.മഹേന്ദ്രകുമാര്‍ കളക്‌ട്രേറ്റ് എം.സെക്ഷന്‍ ജൂനിയര്‍ സൂപ്രണ്ട് ഷീബാമ്മ ജോസഫ് എന്നിവര്‍ സംസാരിച്ചു. പോസ്റ്റല്‍ ബാങ്കിങ്ങ് സേവനത്തെക്കുറിച്ച് മാനന്തവാടി പോസ്റ്റല്‍ ബാങ്ക് മാനേജര്‍ കെ.നിയ ചടങ്ങില്‍ വിശദീകരിച്ചു.

ജൂനിയർ ഹിന്ദി ടീച്ചർ നിയമനം

മൂലങ്കാവ് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ജൂനിയർ ഹിന്ദി ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ

ഹിരോഷിമ ദിന സ്മരണയിൽ അസംപ്ഷൻ ഹൈസ്കൂളിലെ കുട്ടിപോലീസ്

ലോക ചരിത്രത്തിലെ ഏറ്റവും ദുഃഖകരമായ ദിവസങ്ങളിൽ ഒന്നായ ഹിരോഷിമ ദിനത്തിന്റെ സ്മരണ പുതുക്കി സുൽത്താൻ ബത്തേരി അസംഷൻ ഹൈസ്കൂൾ എസ്പിസി യൂണിറ്റ്. ആണാവായുധങ്ങൾ ലോകത്തിന് എത്ര വലിയ ഭീഷണിയാണെന്ന് യുവതലമുറയെ ഓർമ്മപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം.

ഹോം ഗാര്‍ഡ്‌ ഒഴിവുകളിലേക്ക് അപേക്ഷിക്കാം

ജില്ലയില്‍ പോലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ്‌ ഒഴിവുകളിലേക്ക് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടി. ഓഗസ്റ്റ് 20ന് വൈകിട്ട് അഞ്ച് വരെയാണ് അപേക്ഷ നൽകാനുള്ള നീട്ടിയ സമയം. സൈനിക/അര്‍ദ്ധ സൈനിക വിഭാഗങ്ങളില്‍

ഹിരോഷിമ ദിനം: സമാധാനബോംബ് പൊട്ടിച്ച് വൈത്തിരി സ്കൂൾ

വൈത്തിരി: ഹിരോഷിമ ദിനത്തിൽ സമാധാന ബോംബ് പൊട്ടിച്ച് വൈത്തിരി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ. പരിപാടിയുടെ ഭാഗമായി സമാധാന സന്ദേശങ്ങൾ നിറച്ച ബോംബ് പൊട്ടിക്കുകയും, യുദ്ധത്തിനെതിരെ ബോധവൽക്കരണം നടത്തുകയും ചെയ്തു. അധ്യാപകരായ പ്രവീൺ ദാസ്, ജസീം.ടി,

വരുന്നൂ ക്യുആര്‍ കോഡ് സഹിതം പുതിയ ഇ-ആധാർ ആപ്പ്

തിരുവനന്തപുരം:2025 അവസാനത്തോടെ രാജ്യവ്യാപകമായി ഒരു ക്യുആർ കോഡ് അധിഷ്‍ഠിത ഇ-ആധാർ സംവിധാനം അവതരിപ്പിക്കാൻ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒരുങ്ങുന്നതായി റിപ്പോർട്ട്. ഈ സംരംഭം ആധാർ ഉടമകൾക്ക് അവരുടെ ഐഡന്‍റിറ്റി ഡിജിറ്റലായി

സൈലന്റ് അറ്റാക്കിന്റെ ലക്ഷണങ്ങള്‍ ഒട്ടും സൈലന്റല്ല; അവഗണിക്കരുത് ഇവയൊന്നും

മയോകാര്‍ഡിയല്‍ ഇന്‍ഫാക്ഷന്‍ അല്ലെങ്കില്‍ സൈലന്റ് ഹാര്‍ട്ട് അറ്റാക്ക് സംഭവിക്കുന്നത് നമ്മള്‍ അറിയാതെയാണ്. നെഞ്ചുവേദനയില്ല, അപ്രതീക്ഷിതമായി തളര്‍ന്ന് വീഴില്ല.. സ്ഥിരമായി ഇസിജി എടുത്താലും അത് മനസിലാക്കാന്‍ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാം. സൈലന്റ് അറ്റാക്കിന്റെ ആരംഭത്തില്‍ തന്നെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.