218 -മത് പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി പഴശ്ശികുടീരത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തിയ കളിമണ്‍ ശില്‍പ്പ നിര്‍മ്മാണ മത്സരം ശ്രദ്ധ നേടി. വിവിധ വിദ്യാലയങ്ങളില്‍ നിന്നുള്ള 25 വിദ്യാര്‍ഥികളാണ് കളിമണ്ണില്‍ കവിത രചിക്കാനായി പഴശ്ശി കുടീരത്തില്‍ എത്തിയത്. എല്‍.പി, യു.പി, ഹൈസ്‌ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായിട്ടാണ് മത്സരം സംഘടിപ്പിച്ചത്. അമ്മയും കുഞ്ഞും, ഭക്ഷണം കഴിക്കുന്ന നായ, തുടങ്ങിയ വിവിധ വിഷയങ്ങളെ ആസ്പദമാക്കിയാണ് വിദ്യാര്‍ഥികള്‍ കളിമണ്ണില്‍ ശില്‍പ്പങ്ങള്‍ക്ക് ജന്‍മം നല്‍കിയത്. എല്‍.പി വിഭാഗത്തില്‍ അല്‍ക്ക രമേഷ്, അഥീന റോസ്, ഗൗരി നന്ദ, യു.പി വിഭാഗത്തില്‍ അരുണിമ, റോണ്‍ മാത്യു, വൈഷ്ണവി, ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ അഭയ് സൂര്യ, നന്ദകിഷോര്‍, അലന്‍ ബിജു, ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ആകാശ് എന്നിവരും വിജയികളായി. വിജയികള്‍ക്ക് അനുസ്മരണ ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ദിനാചരണ ചടങ്ങില്‍ കുട്ടികള്‍ നിര്‍മ്മിച്ച ശില്‍പ്പങ്ങള്‍ളുടെ പ്രദര്‍ശനവും നടത്തി.

ജൂനിയർ ഹിന്ദി ടീച്ചർ നിയമനം
മൂലങ്കാവ് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗം ജൂനിയർ ഹിന്ദി ടീച്ചർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസലുമായി ഓഗസ്റ്റ് 22ന് രാവിലെ 10ന് സ്കൂൾ ഓഫീസിൽ