218 -മത് പഴശ്ശി ദിനാചരണത്തോടനുബന്ധിച്ച് രാഹുൽ ഗാന്ധി എം.പി മാനന്തവാടി പഴശ്ശികുടീരത്തിൽ പുഷ്പാർച്ചന നടത്തി. മാനന്തവാടി നഗരസഭയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചതിന് ശേഷമാണ് രാഹുൽ ഗാന്ധി പഴശ്ശി കുടീരത്തിൽ എത്തിയത്. കൂടീരത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം കുടീരത്തിലെ മ്യൂസിയവും രാഹുൽ ഗാന്ധി സന്ദർശിച്ചു. കെ.സി വേണുഗോപാൽ എം.പി, അഡ്വ ടി. സിദ്ധീഖ് എം.എൽ.എ , നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി, നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ, പഴശ്ശി കുടീരം മാനേജർ ഐ.ബി ക്ലമൻ്റ്, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ഭാരവാഹികൾ, കൗൺസിലർമാർ, ജനപ്രതിനിധികൾ, പഴശ്ശി കുടീരം ജീവനക്കാർ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







