തിരുവനന്തപുരം : മുത്തശ്ശി വേഷങ്ങളിലൂടെ പ്രേക്ഷക ഹൃദയം കയ്യടക്കിയ നടി ആർ. സുബ്ബലക്ഷ്മി (87) അന്തരിച്ചു. തിരുവനന്തപുരത്ത് വെച്ചായിരുന്നു അന്ത്യം.
മലയാളത്തിലെ പ്രധാന സഹനടിമാരിൽ ഒരാളാണ് ആർ. സുബ്ബലക്ഷ്മി. കല്യാണരാമൻ, പാണ്ടിപ്പട, നന്ദനം എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ അവർ പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു.
നടിയും നർത്തകിയുമായ താര കല്യാൺ മകളാണ്. സോഷ്യൽ മീഡിയ താരവും സീരിയൽ നടിയുമായ സൗഭാഗ്യ വെങ്കടേഷ് പേരമകളാണ്.