42-മത് വയനാട് റവന്യൂ ജില്ല സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം വഞ്ചിപ്പാട്ടിൽ ജി വി എച്ച് എസ് എസ് വെള്ളാർമല ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റും മലയാളം അധ്യാപകനുമായ ആലപ്പുഴ അമ്പലപ്പുഴ സ്വദേശി ശ്രീഉണ്ണികൃഷ്ണൻ മാസ്റ്ററുടെ ശിക്ഷണത്തിലാണ് കുട്ടികൾ പരിശീലനം നേടിയത്.വിജയികൾക്ക് സ്കൂൾ പിടിഎ , എം പി ടി എ , എസ് എം സി , അംഗങ്ങൾ അഭിനന്ദനങ്ങൾ അർപ്പിച്ചു

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







