ബത്തേരി: വയനാട് ജില്ലാ കലോത്സവത്തിൽ മികച്ച നേട്ടങ്ങളുമായി
അമയ എം കൃഷ്‌ണൻ. ഹയർസെക്കൻ്ററി വിഭാഗം കഥകളി ഗ്രൂപ്പിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും, നാടോടിനൃത്തം, കേരളനടനം, തിരു വാതിരക്കളി എന്നിവയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും കൂടാതെ മോഹിനിയാട്ടത്തിൽ മൂന്നാം സ്ഥാനവും എ ഗ്രേഡും നേടി ഗോത്ര വിഭാഗത്തിൽ നിന്നും കുറിച്ച്യ സമുദായത്തിന് അഭിമാനമായി മാറി അമയ എം കൃഷ്‌ണൻ. കൽപ്പറ്റ എൻഎസ്എസ് ഹയർ സെക്കന്ററി പ്ലസ് ടു വിദ്യാർത്ഥിയാണ്‌കൽപ്പറ്റ എമിലി സ്വദേശികളും, നൃത്ത അ ധ്യാപകരുമായ ഉണ്ണികൃഷ്‌ണൻ്റെയും ശ്രീജയുടെയും മകളാണ്.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.