താമരശ്ശേരി: ചുരമിറങ്ങി വരികയായിരുന്ന ആംബുലൻസ് നിയന്ത്രണം വിട്ട് തട്ടുകടയിലേക്ക് ഇടിച്ച് കയറി. കടയിലുണ്ടായിരുന്ന ആളെ പരിക്കുകളോടെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചുരം ഒന്നാം വളവിന് താഴെയായി ഇരുപത്തെട്ടാം മൈലിലാണ് അപകടം നടന്നത്. വയനാട്ടിൽ രോഗിയെ ഇറക്കി തിരിച്ച് കോഴിക്കോട്ടേക്ക് പോവുകയായിരുന്നതിനാൽ വാഹനത്തിൽ മറ്റാരുമില്ലയിരുന്നു.

ക്വട്ടേഷന് ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്ഡ് പരിശോധനക്ക് ഒരു വര്ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്കാന് താത്പര്യമുള്ള ഉടമകളില് നിന്ന് ക്വട്ടേഷന് ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള് ക്വട്ടേഷനുകള് ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില് നല്കണം.