ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കുളമ്പുരോഗത്തിനെതിരായ പ്രതിരോധ കുത്തിവെപ്പ് തരിയോട് ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ബീന റോബിന്‍സണ്‍ അധ്യക്ഷത വഹിച്ചു. പ്രതിരോധ കുത്തിവെയ്പ്പ് നല്‍കേണ്ടതിന്റെ ആവശ്യകത, കന്നുകാലികളെ ബാധിക്കുന്ന മാരകമായ വൈറസ് രോഗങ്ങള്‍, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എന്നിവയെ കുറിച്ച് ഡോ.കെ.എം സീന ക്ലാസ്സെടുത്തു. ഉദ്യോഗസ്ഥരായ സന്തോഷ് കുമാര്‍, എം.ബി ബബിത തുടങ്ങിയവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







