വടുവഞ്ചാൽ:ജി എച്ച് എസ് എസ് വടുവഞ്ചാൽ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ യുദ്ധത്തിനെതിരായി പ്ലക്കാർഡുകളുമായി സ്കൂൾ അങ്കണത്തിൽ നിന്ന് തോമാട്ടുചാല്‍ ടൗണിലേക്ക് മൗനജാഥ നടത്തി. തുടർന്ന് തോമാട്ടുചാൽ – വടുവഞ്ചാൽ ടൗണുകളിൽ വോളണ്ടിയേഴ്സ് യുദ്ധ വിരുദ്ധ ഫ്ളാഷ് മോബും, മൈമും അവതരിപ്പിക്കുകയും നാടിന് യുദ്ധം ആപത്താണ് എന്ന സന്ദേശം നൽകുകയും ചെയ്തു. എൻ എസ് എസ് വോളണ്ടിയർ ലീഡർ മുഹമ്മദ് അഫ്സൽ കെ യുദ്ധങ്ങളില്ലാത്ത ലോകത്തെ കുറിച്ച് സംസാരിച്ചു കൊണ്ട് പൊതുജനത്തെ പരിപാടിയിലെക്ക് ഹൃദ്യമായി സ്വാഗതം ചെയ്തു.സ്കൂൾ പ്രിൻസിപ്പാൾ മനോജ് കെ. വി പരിപാടി ഉദ്ഘാടനം ചെയ്തു.പ്രോഗ്രാം ഓഫീസർ സുഭാഷ് വി പി യും വോളണ്ടിയർ ലീഡേഴ്സും പരിപാടിക്ക് നേതൃത്വം നൽകി.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







