കൽപ്പറ്റ : 20 ലിറ്റർ മദ്യം വില്പനക്കായി സൂക്ഷിച്ചതിന് മദ്യവയസ്ക്കൻ എക്സ്സൈസ് പിടിയിലായി. ഇന്ന് പകൽ12.45 ന് പടിഞ്ഞാറത്തറ കൂനംകാലായിൽ വീട്ടിൽ, കെ ആർ മനുവിനെ ഡ്രൈഡേ വില്പനക്കായി സൂക്ഷിച്ചു വെച്ച 20 ലിറ്റർ മദ്യവുമായി വയനാട് എക്സ്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് പിടിച്ചത്. പ്രിവന്റിവ് ഓഫീസർ എം ബി ഹരിദാസനും പാർട്ടിയുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിലെ പ്രതിയെ കല്പറ്റ എക്സ്സൈസ് റെഞ്ചിൽ ഹാജരാക്കി റിമാണ്ട് ചെയ്തു .പാർട്ടിയിൽ സിവിൽ എക്സ്സൈസ് ഓഫീസർമാരായ പി എൻ ശശികുമാർ, ഉണ്ണികൃഷ്ണൻ കെ. എ , നിഷാദ്. വി ബി,സുരേഷ് എം എന്നിവർ പങ്കെടുത്തു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







