കാവുംമന്ദം:കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും എംഎ വുമൺ സ്റ്റഡിസിൽ ഒന്നാം റാങ്ക് നേടി നാടിനു അഭിമാനമായി മാറിയ കാലികുനി നടുവിൽ പാലുവയൽ സ്വദേശിനി ബി.പി ബബിതയെ തരിയോട് ഗ്രാമപഞ്ചായത്ത് പത്താം വാർഡ് വികസന സമിതിയുടെ പേരിലും ആർ ആർ ടി യുടെ പേരിലും ആദരിച്ചു. വാർഡ് മെമ്പർ വത്സല നളിനാക്ഷൻ ഉദ്ഘാടനം ചെയ്തു.ഇ ഹരിദാസ് അധ്യക്ഷത വഹിച്ചു. ഹനീഫ, അബ്ബാസ്, ലിസ്സി സെൽവെറ്റ്, രമ്യ കുഞ്ഞിരാമൻ, ഷമീർ പി, ബേബി എം, ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും
ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.







