ദേശീയ ജന്തു രോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കുളമ്പുരോഗത്തിനെതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് ജില്ലയില്‍ തുടങ്ങി. ഗോരക്ഷാ പദ്ധതിയുടെ ജില്ലാ തല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി രജിത അധ്യക്ഷത വഹിച്ചു.പനമരം ബ്ലോക്ക് വൈസ് പ്രസിഡന്റ് അബ്ദുള്‍ ഗഫൂര്‍ കാട്ടി മുഖ്യ പ്രഭാഷണം നടത്തി. ഗോരക്ഷ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ.കെ ജയരാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍മാരായ കുഞ്ഞായിഷ, നജീബ്, വാര്‍ഡ് മെമ്പര്‍ ജെസ്സി ലസ്സി, പള്ളിക്കുന്ന് ക്ഷീരസംഘം പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍, പള്ളിക്കുന്ന് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.കെ.എസ്.സുനില്‍, ജില്ലാ എപ്പിഡെമിയോളോജിസ്റ്റ് ഡോ.കൃഷ്ണാനന്ദ് തുടങ്ങിയവര്‍ സംസാരിച്ചു.

ജനറൽ ഫിറ്റ്നസ് ട്രെയിനർ പ്രവേശനം ആരംഭിച്ചു
മാനന്തവാടി അസാപ് കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഫിറ്റ്‌നസ് ട്രെയിനർ കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു. ബാച്ചിൽ പ്രവേശനം നേടിയ ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട ഉദ്യോഗാർത്ഥികളെ ഫണ്ടിംഗ് വ്യവസ്ഥകൾ പ്രകാരം ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴുവാക്കും. ഫോൺ- 9495999669.







