പനമരം ബ്ലോക്ക് പഞ്ചായത്ത് 2023 – 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികവര്‍ഗ, ജനറല്‍ വിഭാഗം വനിതകള്‍ക്കായി അസാപ് കേരള മുഖേന നടപ്പിലാക്കുന്ന നൈപുണ്യ വികസന പരിശീലന കോഴ്‌സുകളിലേക്ക് സ്‌ക്കോളര്‍ഷിപ്പോടെ പഠിക്കാന്‍ അപേക്ഷ ക്ഷണിച്ചു. ഫിറ്റ്‌നെസ് ട്രെയിനര്‍ കോഴ്‌സ്, ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ്, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ്, ജി എസ് ടി യൂസിംഗ് ടാലി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനര്‍ എന്നീ ഹ്രസ്വകാല കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ജനറല്‍ വിഭാഗത്തിലെ വനിതകള്‍ക്ക് 100 ശതമാനം പ്ലേസ്‌മെന്റ് അസിസ്റ്റന്‍സുള്ള മെഡിക്കല്‍ കോഡിംഗ് ആന്‍ഡ് ബില്ലിംഗ് കോഴ്‌സിലേക്കും അപേക്ഷിക്കാം. പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ഗ്രാമപഞ്ചായത്തുകളിലെ 18 വയസിനും 40 വയസിനും ഇടയില്‍ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 20 നകം https://forms.gle/5b7ttxQ5f13tWYLv7 എന്ന ഗൂഗിള്‍ ഫോം വഴി അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ :7306159442, 7025347324, 04935- 220221.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







