സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണസൊസൈറ്റിയുടെ സമൂഹം നയിക്കട്ടെ എന്ന സന്ദേശവുമായി ബോധ വൽക്കരണക്യാമ്പയിൻ പനമരത്തു നടന്നു. HIV ബാധിതരെ സമ്പൂർണ മനസ്സോടെ സ്വീകരിക്കുകയും ചേർത്ത് നിർത്തുകയും ചെയ്യുന്ന സാമൂഹ്യ മനസ്ഥിതി സംജാതമാവുകയാണ്. ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി യുടെയും IRCS സുരക്ഷ പ്രൊജക്റ്റ് ന്റെ യും സംയുക്ത ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ റെഡ് ക്രോസ് വയനാട് ജില്ല ചെയർമാനും സുരക്ഷ പ്രൊജക്റ്റ് ഡയറക്ടറുമായ അഡ്വ കേറ്റ് ശ്രീ ജോർജ് വാത്ത് പറമ്പിൽ സ്വാഗതം പറഞ്ഞു. പനമരം CHC മെഡിക്കൽ ഓഫീസർ ഡോക്ടർ രഞ്ജിത് ന്റെ അധ്യക്ഷതയിൽ പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി PM ആസ്യ ടീച്ചർ ഉത്ഘാടനം ചെയ്തു. ശ്രീ ജോൺസൻ VJ, തേജസ് KS, MA ചാക്കോ, ശ്രീമതി EM ത്രേസ്യ, അഞ്ചു തോമസ്, ശ്രീമതി ശ്രീലത K, ശ്രീ മനോജ്, സുമ, ലീന, ലളിത, കവിത, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു, തുടർന്ന് പനമരം നഴ്സിംഗ് കോളേജ്, ബെത്തേരി ഡോൺ ബോസ്‌കോ കോളേജ് എന്നിവടങ്ങളിലെ കുട്ടികൾ അവതരിപ്പിച്ച കലാ പരിപാടികൾ നടന്നു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







