എന്റെ വോട്ട് എന്റെ അവകാശം ബോധവ്തകരണവുമായി ഇലക്ഷന്‍ വിഭാഗം

കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ പങ്കാളിത്തം എന്ന സന്ദേശവുമായി ജില്ലയില്‍ തെരഞ്ഞെടുപ്പ് വിഭാഗം ബോധവത്കരണ ക്യാമ്പെയിന്‍ നടത്തി. വോട്ടിങ്ങ് യന്ത്രങ്ങളെ പരിചയപ്പെടല്‍, വോട്ടര്‍മാരുടെ അവകാശങ്ങള്‍, വോട്ടിങ്ങിന്റെ സുതാര്യതകള്‍ എന്നിങ്ങനെയുള്ള വിവിധതല ബോധവ്തകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് വിഭാഗം നേതൃത്വം നല്‍കുന്നത്. ഗോത്ര സങ്കേതങ്ങള്‍, കലാലയങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളില്‍ സ്വീപ്പ്, ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ബോധവത്കരണ ക്യാമ്പെയിനുകള്‍ നടക്കുന്നത്.

വാഴവറ്റ മെന്റല്‍ റിഹാബിലിറ്റേഷന്‍ സെന്ററില്‍ ഇലക്ഷന്‍ ബോധവല്‍ക്കരണ ക്ലാസും വോട്ടിംഗ് യന്ത്രങ്ങള്‍ പരിചയപ്പെടുത്തുകയും ചെയ്തു. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്ന പ്രവര്‍ത്തനവും നടത്തി. മാനന്തവാടി താലൂക്കിലെ കരുണാലയം വൃദ്ധസദനത്തില്‍ ജില്ലാ ഇലക്ഷന്‍ വിഭാഗം , സ്വീപ്പ് , ഇലക്ട്രല്‍ ലിറ്ററസി ക്ലബ്ബ് ഗവ. കോളേജ് മാനന്തവാടി, മാനന്തവാടി താലൂക്ക് ഇലക്ഷന്‍ വിഭാഗം എന്നിവയുടെ നേതൃത്വത്തില്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കലും, തെരഞ്ഞെടുപ്പ് ബോധവല്‍ക്കരണ ക്ലാസ്സും നടത്തി.

കുടുംബശ്രീ ജില്ലാ ക്യാമ്പില്‍ ജില്ലയിലെ നഗര സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മാര്‍ക്കും ഉപസമിതി കണ്‍വീനര്‍മാര്‍ക്കും വോട്ടിംഗ് യന്ത്രങ്ങള്‍ പരിചയപ്പെടുത്തുകയും , വോട്ടിംഗ് സുതാര്യത സംബന്ധിച്ച അവബോധം നല്‍കുകയും ചെയ്തു. സ്വീപ് കോഡിനേറ്ററും ഡെപ്യൂട്ടി കളക്ടറുമായ കെ.ദേവകി , ബത്തേരി തഹസില്‍ദാര്‍ വി.കെ.ഷാജി ഇലക്ഷന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ സി.എ.യേശുദാസ്, ഇലക്ട്രറല്‍ ലിറ്ററസി ക്ലബ് ജില്ലാ കോര്‍ഡിനേറ്റര്‍ എസ്.രാജേഷ്‌കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി

അമിത ചിന്ത നിങ്ങളുടെ തലച്ചോറിനെയും ശരീരത്തെയും എങ്ങനെ ബാധിക്കുമെന്നറിയാം

ചിന്തിച്ച് കാടുകയറുന്നവരാണോ നിങ്ങള്‍? ഒരുകാര്യം കേട്ടാല്‍ അതിനെക്കുറിച്ച് ആലോചിക്കാവുന്നതിന്റെ എല്ലാവശങ്ങളും ആലോചിച്ച് ടെന്‍ഷന്‍ പിടിച്ച് മനസമാധാനം നഷ്ടപ്പെടുത്തി ഊണും ഉറക്കവും കളഞ്ഞ് അന്നത്തെ ദിവസവും നഷ്ടപ്പെടുത്തി ആകെ നിരാശയിലാണ്ട് ഇരിക്കുന്ന സ്വഭാവമുള്ളവരാണോ? എന്നാല്‍ കേട്ടോളൂ.

വീട്ടില്‍ എത്ര പണം സൂക്ഷിക്കാന്‍ കഴിയും; പണം സൂക്ഷിക്കാന്‍ നിയമപരിധി ഉണ്ടോ?

ആദായ നികുതി വകുപ്പ് വീടും ഓഫീസും ഒക്കെ റെയ്ഡ് ചെയ്ത് പണവും സ്വര്‍ണവും ഒക്കെ പിടിച്ചെടുത്ത വാര്‍ത്തകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ നമ്മുടെ രാജ്യത്ത് ഒരു വീട്ടില്‍ എത്ര പണം സൂക്ഷിക്കാന്‍ കഴിയും

ഉറക്കം കൂടിയാലും പ്രശ്നമാണ്, അമിതവണ്ണം മുതൽ ഓർമ്മക്കുറവ് വരെ

ഉറക്കം ആരോ​ഗ്യത്തിന് വളരെ പ്രധാനമാണ്. എന്നാൽ അമിതമായി ഉറങ്ങിയാലും പ്രശ്നമാണെന്ന് കാര്യം പലരും മറന്ന് പോകുന്നു. ദിവസേന ഒമ്പത് മണിക്കൂറിലും കൂടുതൽ ഉറങ്ങുന്നതിനേയാണ് അമിത ഉറക്കമായി കരുതുന്നത്. ഒമ്പത് മണിക്കൂറിൽ കൂടുതൽ ഉറങ്ങുന്നവരിൽ മരണ

ലീഗ്സ് കപ്പ് 2025; മെസ്സി പരിക്കേറ്റ് പുറത്തായിട്ടും ഇന്‍റർ മയാമിക്ക് വിജയം

ലീ​ഗ്സ് കപ്പിൽ ഇന്റർ മയാമിക്ക് നാടകീയ വിജയം. പെനാൽറ്റി ഷൂട്ടൗട്ട് വരെ നീണ്ട മത്സരത്തിൽ നെകാക്സയെയാണ് മയാമി കീഴടക്കിയത്. നിശ്ചിത സമയത്ത് 2-2 സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്. ഷൂട്ടൗട്ടിൽ

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ആറ്

ഭ​ക്ഷണം കഴിച്ച ഉടൻ ഷവറിന് കീഴിലുള്ള കുളി പ്രശ്നമാണ്, കാരണം ഇതാണ്

ഭക്ഷണം കഴിഞ്ഞ ഉടനെ ഷവറിന് കീഴിൽ നിന്ന് കുളിക്കുന്ന ശീലം പലർക്കുമുണ്ട്. എന്നാൽ ഈ ശീലം നിരവധി ആരോ​ഗ്യപ്രശ്നങ്ങളാണ് ഉണ്ടാക്കുന്നതെന്ന് ലൈഫ്‌സ്റ്റൈൽ പരിശീലകനായ ലൂക്ക് കൗട്ടീഞ്ഞോ പറയുന്നു. ഇത് ദഹനത്തെയും മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യത്തെയും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *