ജിദ്ദ: ഒറ്റ വിസയിൽ ഗൾഫിലെ എല്ലാ രാജ്യങ്ങളും സന്ദർശിക്കാൻ അനുവദിക്കുന്ന ഏകീകൃത ടൂറിസ്റ്റ് വിസക്ക് ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) സുപ്രീം കൗൺസിലിെൻറ അംഗീകാരമായെന്ന് സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് അറിയിച്ചു. ഇത് ചരിത്രപരമായ നടപടിയാണെന്നും മന്ത്രി പറഞ്ഞു.
ഖത്തറിൽ ചേർന്ന ഗൾഫ് സഹകരണ കൗൺസിൽ രാജ്യതലവന്മാരുടെ യോഗം പുറപ്പെടുവിച്ച അന്തിമ പ്രസ്താവനയിലാണ് ടൂറിസം വിസ സംബന്ധിച്ച പ്രഖ്യാപനമുള്ളത്.
തീരുമാനം നടപ്പാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളാൻ ആഭ്യന്തര മന്ത്രിമാരെ സുപ്രീം കൗൺസിൽ അധികാരപ്പെടുത്തുകയും ചെയ്തിരുന്നു.