സുല്ത്താന് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള യുഡിഐഡി കാര്ഡിനു വേണ്ടി അപേക്ഷിച്ചിട്ട് ഇതുവരെയും യു.ഡി.ഐ.ഡി കാര്ഡ് ലഭിക്കാത്ത അപേക്ഷകര്ക്ക് വേണ്ടിയുള്ള യു.ഡി.ഐ.ഡി പരാതിപരിഹാര അദാലത്ത് ഡിസംബര് 12 ന് രാവിലെ 10 മുതല് ഉച്ചക്ക് 1 വരെ സുല്ത്താന് ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഹാളില് നടക്കും. നെന്മേനി, നൂല്പ്പുഴ പഞ്ചായത്തുകളിലുള്ളവര്ക്ക് പങ്കെടുക്കാം. യു.ഡി.ഐ.ഡി കാര്ഡ് എന്റോള്മെന്റ് നമ്പര്, ആധാര് കാര്ഡ്, മെഡിക്കല് ബോര്ഡ് സര്ട്ടിഫിക്കറ്റ് ഒറിജിനല്, ഫോട്ടോ, ഒപ്പ്, വിരലടയാളം, മൊബൈല് നമ്പര്, ജനനതിയതി എന്നിവ ഹാജരാക്കണം. യു.ഡി.ഐ.ഡി പരാതി പരിഹാര അദാലത്തിന് ഭിന്നശേഷിയുള്ള വ്യക്തികള് നേരിട്ട് ഹാജരാകേണ്ടതില്ല. പകരം ബന്ധപ്പെട്ട രേഖകള് സഹിതം മറ്റൊരാള്ക്ക് പങ്കെടുക്കാം.

പാല് വിതരണത്തിന് റീ-ടെന്ഡര് ക്ഷണിച്ചു.
പനമരം ഐസിഡിഎസ് പ്രൊജക്ടിന് കീഴിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലെ 74 അങ്കണവാടികളിലേക്ക് പാൽ വിതരണം ചെയ്യാന് താത്പര്യമുള്ള വ്യക്തികള് അല്ലെങ്കിൽ സ്ഥാപനങ്ങളില് നിന്ന് റീ-ടെന്ഡര് ക്ഷണിച്ചു. സെപ്റ്റംബര് 24 ഉച്ച രണ്ടിനകം ടെന്ഡറുകള് പനമരം