ദീർഘകാലത്തെ പ്രണയം, അൽക്ക അസ്തിത്വ ആയി; അസ്തിത്വയും ആസ്തയും സ്പെഷ്യല്‍ മാര്യേജ് നിയമ പ്രകാരം ഒന്നിച്ചു

ഭോപ്പാല്‍: സ്വവര്‍ഗാനുരാഗികള്‍ക്ക് ഒന്നിച്ച് ജീവിക്കാമെങ്കിലും വിവാഹത്തിന് നിയമപരമായ പ്രാബല്യമില്ല. എന്നാല്‍ തന്‍റെ ദീര്‍ഘകാലമായുള്ള കാമുകിയെ ലിംഗമാറ്റത്തിലൂടെ വിവാഹം ചെയ്തിരിക്കുകയാണ് ഇന്‍ഡോര്‍ സ്വദേശി. സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇരുവരും വിവാഹിതരായത്. ഇരുവരുടെയും കുടുംബങ്ങളുടെ സാന്നിധ്യത്തിലായിരുന്നു വിവാഹം.

47ആം വയസ്സിലാണ് അല്‍ക്ക സോണി ലിംഗമാറ്റത്തിലൂടെ പുരുഷനായത്. അസ്തിത്വ സോണിയെന്ന പേര് സ്വീകരിച്ചു. ശസ്ത്രക്രിയക്കും എത്രയോ മുന്‍പുതന്നെ സ്ത്രീയല്ലെന്ന് സ്വയം തോന്നിയതിനാല്‍ പുരുഷനെപ്പോലെയാണ് അസ്തിത്വ ജീവിച്ചിരുന്നത്. ആസ്ത എന്ന യുവതിയുമായി പ്രണയത്തിലാവുകയും ചെയ്തു. അസ്തിത്വയുടെ സഹോദരിയുടെ കൂട്ടുകാരിയായിരുന്നു ആസ്ത. അങ്ങനെയാണ് പരിചയപ്പെട്ടതെന്ന് ഇരുവരും പറഞ്ഞു. പരിചയം പിന്നീട് പ്രണയമായി. അതിനുശേഷം മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ലിംഗമാറ്റ ശസ്ത്രക്രിയ നടത്താനും വിവാഹം രജിസ്റ്റര്‍ ചെയ്യാനും തീരുമാനിച്ചതെന്ന് അസ്തിത്വയും ആസ്തയും വിശദീകരിച്ചു.

ഇരുവരും ഇൻഡോർ ഡെപ്യൂട്ടി കലക്ടർ റോഷൻ റായിക്ക് തങ്ങളുടെ സാഹചര്യം വിശദീകരിച്ച് അപേക്ഷ നൽകിയിരുന്നു. കലക്ടറുടെ പരിശോധനയ്ക്ക് ശേഷം അപേക്ഷ സ്വീകരിച്ചു. ഡിസംബര്‍ ഏഴിനാണ് അസ്തിത്വയും ആസ്തതയും സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായത്. ഇരുഭാഗത്തു നിന്നുമുള്ള രണ്ട് സാക്ഷികളുടെയും ഒരു സംയുക്ത സാക്ഷിയുടെയും സാന്നിധ്യത്തിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്തത്. ഇരുവരുടെയും കുടുംബങ്ങള്‍ ഒപ്പം നിന്നു. ഏറെ സന്തോഷമുണ്ടെന്ന് ആസ്തയും അസ്തിത്വയും പറഞ്ഞു. ഡിസംബര്‍ 11ന് അഗ്നിയെ ഏഴ് തവണ പ്രദക്ഷിണം വെച്ച് പരമ്പരാഗത രീതിയില്‍ ചടങ്ങുകള്‍ നടത്തും.

സ്വവര്‍ഗാനുരാഗ വിവാഹങ്ങള്‍ക്ക് നിയമ സാധുത ഇല്ലെങ്കിലും ഹെട്രോ സെക്ഷ്വല്‍ ബന്ധത്തിലുള്ള ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് നിലവിലെ വ്യക്തിനിയമ പ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് കോടതി ഉത്തരവുണ്ട്. ഇത്തരം വിവാഹങ്ങൾക്ക് കുടുംബത്തിന്റെ സമ്മതം അനിവാര്യമാണെന്നാണ് കോടതി ഉത്തരവ്. ഇതുപ്രകാരം ഇന്‍ഡോറില്‍ നടക്കുന്ന ആദ്യ വിവാഹമാണ് ആസ്തയുടെയും അസ്തിത്വയുടെയും.

സ്പോട്ട് അഡ്മിഷന്‍

മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്

സീറ്റൊഴിവ്

മീനങ്ങാടി മോഡല്‍ കോളേജില്‍ നാല് വര്‍ഷത്തെ ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്സുകളില്‍ സീറ്റൊഴിവ്. ഫോണ്‍ – 9747680868, 8547005077

ഖാദി ഓണം മേള

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴില്‍ കല്‍പ്പറ്റ, പനമരം, മാനന്തവാടി എന്നിവടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യകളിലും പുല്‍പള്ളി, പള്ളിക്കുന്ന് ഗ്രാമ സൗഭാഗ്യകളിലും ഖാദി ഓണം മേളകള്‍ ആരംഭിച്ചു. സെപ്റ്റംബര്‍ നാല് വരെ

പച്ചത്തേയില വില നിശ്ചയിച്ചു.

ജില്ലയില്‍ ജൂലൈ മാസത്തെ പച്ചത്തേയിലയുടെ വില 12.02 രൂപയായി നിശ്ചയിച്ചു. പച്ച തേയിലയുടെ വില തീര്‍പ്പാക്കുമ്പോള്‍ ഫാക്ടറികള്‍ ശരാശരി വില പാലിച്ച് വിതരണക്കാര്‍ക്ക് നല്‍കണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഓഗസ്റ്റ് ഒന്‍പതിന് സംഘടിപ്പിക്കുന്ന സുവര്‍ണ്ണ ജുബിലി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നവരെ ജില്ലയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിക്കാനും ഉദ്ഘാടനം കഴിഞ്ഞ് തിരികെ ജില്ലയിലെത്തിക്കാനും ടൂറിസ്റ്റ് ബസ്

തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം

കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, വേഡ് പ്രോസസിങ് ആന്‍ഡ് ഡാറ്റ എന്‍ട്രി, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.