മീനങ്ങാടി: മീനങ്ങാടി ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാർഡ് പുഴംകുനി പാലത്തിന് സമീപം വെള്ളം കയറി റോഡ് തകർന്നു.ഇതോടെ പ്രദേശത്തെ നാൽപ്പതോളം കുടുംബങ്ങളുടെ ഗതാഗത മാർഗം പൂർണമായും തടസപ്പെട്ടു.നിരവധി കിടപ്പ് രോഗികളുടെയും,വൃദ്ധരുടെയും,വിദ്യാർത്ഥികളുടെയും ഏക ആശ്രമായിരുന്ന ഈ റോഡ് എത്രയും പെട്ടന്ന് പുനർ നിർമിക്കാൻ നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

കൂടികാഴ്ച്ച
ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658