ഇടതു സർക്കാർ സമസ്ത മേഖലയിലും തികഞ്ഞ പരാജയം: എൻ.ഡി അപ്പച്ചൻ

കൽപ്പറ്റ: സമസ്ത മേഖലയിലും ദുരിതം വിതച്ച ഇടതു സർക്കാർ തികഞ്ഞ പരാജയമായി മാറിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ എക്സ് എം.എൽ.എ അഭിപ്രായപ്പെട്ടു. സാധാരണ ജനവിഭാഗത്തിൻ്റെ ജീവിതം ദുസ്സഹമായിരിക്കുകയാണ്, തൊഴിൽ മേഖലകളെല്ലാം തകർന്നിരിക്കുകയാണ്, ജീവനക്കാരും അധ്യാപകരും നിലവിലുള്ള ആനുകൂല്യങ്ങൾ സംരക്ഷിക്കുന്നതിന് പോലും കോടതി കയറേണ്ട സ്ഥിതി വിശേഷമാണ്. ഈ സാഹചര്യത്തിലാണ് സെറ്റോയുടെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്കിൻ്റെ മുദ്രാവാക്യങ്ങൾ പ്രചരിപ്പിച്ചു കൊണ്ട് നടത്തുന്ന അതിജീവന യാത്ര എല്ലാവരും ഏറ്റെടുക്കുമെന്ന് കൽപ്പറ്റയിൽ ചേർന്ന സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

കുടിശ്ശികയായ ആറു ഗഡു ക്ഷാമബത്ത അനുവദിക്കുക, ലീവ് സറണ്ടർ പുനസ്ഥാപിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക, മെഡിസെപ്പിലെ അപാകതകൾ പരിഹരിക്കുക, വിലക്കയറ്റം തടയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സെറ്റോയുടെ നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും 2024 ജനുവരി 24-ന് പണിമുടക്കുന്നത്. പണിമുടക്ക് മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് സംസ്ഥാന ചെയർമാൻ ചവറ ജയകുമാർ ക്യാപ്റ്റനും, കെ.അബ്ദുൾ മജീദ് വൈസ് ക്യാപ്റ്റനും, കെ.സി.സുബ്രഹ്മണ്യൻ മാനേജറുമായിട്ടുള്ള അതിജീവന യാത്ര ഡിസംബർ 11-ന് കാസറഗോഡ് നിന്നും ആരംഭിച്ച് ഡിസംബർ 21-ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സമാപിക്കും.

സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി.തോമസിൻ്റെ അധ്യക്ഷതയിൽ ചേർന്ന സ്വീകരണ സമ്മേളനത്തിന് ജില്ലാ കൺവീനർ പി.എസ് ഗിരീഷ്കുമാർ സ്വാഗതം ആശംസിച്ചു. കാസറഗോഡു നിന്നും ആരംഭിച്ച് രണ്ട് ദിവസം പിന്നിടുമ്പോൾ അധ്യാപകരുടേയും ജീവനക്കാരുടേയും സർവാത്മനായുള്ള പിന്തുണ ജാഥക്ക് ലഭിക്കുന്നത് തന്നെ സിവിൽ സർവീസ് മേഖലയിലെ എതിർപ്പിൻ്റെ ആഴം വ്യക്തമാക്കുന്നതാണെന്ന് മറുപടി പ്രസംഗത്തിൽ ജാഥാ ക്യാപ്റ്റൻ ചവറ ജയകുമാർ, വൈസ് ക്യാപ്റ്റൻ കെ.അബ്ദുൾ മജീദ് എന്നിവർ പറഞ്ഞു.
സിവിൽ സർവീസ് മേഖലയുടെ നിലനിൽപ്പിന് അനിവാര്യമായ പണിമുടക്ക് ജീവനക്കാർ ഏറ്റെടുത്തിരിക്കുകയാണെന്നും അവർ അഭിപ്രായപ്പെട്ടു.

സ്വീകരണ സമ്മേളനത്തിൽ മുൻ ഡി.സി.സി പ്രസിഡണ്ട് കെ.എൽ.പൗലോസ്, ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡണ്ട് പി.പി. ആലി, കെ.പി.സി.സി അംഗം കെ.ഇ.വിനയൻ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജന സെക്രട്ടറി എ.എം ജാഫർഖാൻ, എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡണ്ട് അരുൺകുമാർ, എം.ജെ.തോമസ് ഹെർബിറ്റ്, ജി.എസ്. ഉമാശങ്കർ, എ.പി.സുനിൽ, വി.പി.ദിനേശ്, കെ.കെ.രാജേഷ്ഖന്ന, എം പി.ഷനിജ്, കെ.ആർ.ബിനീഷ്, ഷാജു ജോൺ, വി.സി.സത്യൻ, കബീർ കുന്നമ്പറ്റ, സിജോ പൗലോസ്, റോണി സെബാസ്റ്റ്യൻ, കെ.ടി.നസീർ, സി.എച്ച്.നാസർ, പി. സഫ്വാൻ തുടങ്ങിയവർ സംസാരിച്ചു. ജാഥാ ക്യാപ്റ്റനെ കെ.ശശികുമാർ, ഗിരീഷ് കൽപ്പറ്റ, ഹർഷൽ കോന്നാടൻ, ഡിൻ്റോ ജോസ്, ഹനീഫ ചിറക്കൽ, കെ.എ.മുജീബ്, ടി.എം.അനൂപ്, പി.ജെ.ഷൈജു, കെ.ടി.ഷാജി, എൻ.ജെ. ഷിബു, ടി.അജിത്ത്കുമാർ, പി.സക്കീർ ഹുസൈൻ തുടങ്ങിയവർ ഹാരമണിയിച്ച് സ്വീകരിച്ചു

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.