അർദ്ധരാത്രി രണ്ടുമണിക്ക് കാണാൻ ആഗ്രഹം എന്ന് പറഞ്ഞ് കാമുകനെ വിളിച്ചുവരുത്തി; മുഖത്ത് ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ചു: യുവതി അറസ്റ്റിൽ

വിവാഹം കഴിക്കാൻ വിസമ്മതിച്ച കാമുകന്റെ മുഖത്ത് ആസിഡ് ഒഴിച്ച്‌ പരിക്കേല്‍പ്പിച്ച യുവതി അറസ്റ്റില്‍. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ധര്‍മേന്ദ്ര കുമാര്‍ (22) ആശുപത്രിയില്‍ ചികിത്സയിലാണ്. സരിത കുമാരി (24) എന്ന യുവതിയെ ആണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനായി അന്വേഷണം നടക്കുകയാണ്.

ഇന്ന് പുലര്‍ച്ചെയാണ് അക്രമണണുണ്ടായത്. രാത്രി രണ്ട് മണിക്ക് ധര്‍മേന്ദ്രയെ കാണണമെന്ന് സരിത ഫോണില്‍ വിളിച്ച്‌ പറഞ്ഞു. പറഞ്ഞ സമയത്ത് തന്നെ ഇയാള്‍ യുവതിയുടെ വീട്ടിലേത്തി. കുറച്ച്‌ സമയം സംസാരിച്ച ശേഷം തിരികെ പോകാൻ ഒരുങ്ങുമ്ബോഴാണ് ആക്രമണം ഉണ്ടായത്. കൈയില്‍ കരുതിയിരുന്ന ആസി‌ഡ് ഇവ‌ര്‍ ധര്‍മേന്ദ്രയുടെ മുഖത്തേക്ക് ഒഴിക്കുകയായിരുന്നു. സംഭവം നടക്കുമ്ബോള്‍ യുവതിയോടൊപ്പം ഒരു പുരുഷൻ കൂടി ഉണ്ടായിരുന്നു എന്നാണ് ധര്‍മേന്ദ്ര പൊലീസിന് നല്‍കിയ മൊഴിയില്‍ പറഞ്ഞിട്ടുള്ളത്.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് യുവാവിനെ ഹാജിപൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ അ‌ഞ്ച് മാസമായി ധര്‍മേന്ദ്രയും സരിതയും തമ്മില്‍ പ്രണയത്തിലായിരുന്നു എന്നാണ് വൈശാലി പൊലീസ് സൂപ്രണ്ട് രവി രഞ്ജൻ കുമാര്‍ പറഞ്ഞത്. മൂന്ന് കുട്ടികളുടെ അമ്മയായ സരിത കുറച്ച്‌ കാലം മുമ്ബ് വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. ധര്‍മേന്ദ്ര തന്നെ വിവാഹം കഴിക്കാൻ താല്‍പ്പര്യം കാണിക്കാത്തതും മറ്റൊരു പെണ്‍കുട്ടിയുമായി ഇയാളുടെ വിവാഹം ഉറപ്പിച്ചതും കൊണ്ടുള്ള ദേഷ്യമാണ് ആക്രമണത്തിലേയ്‌ക്ക് നയിച്ചതെന്നാണ് സരിത പൊലീസിനോട് പറഞ്ഞത്.

മുഖം വികൃതമാക്കണം എന്ന ഉദ്ദേശത്തോടെയാണ് ആസിഡ് ഒഴിച്ചതെന്നും അവര്‍ മൊഴി നല്‍കി. ഐപിസി സെക്ഷൻ 307 (കൊലപാതക ശ്രമം), 34 (സംഘം ചേര്‍ന്നുള്ള ക്രിമിനല്‍ കുറ്റം) എന്നിവ പ്രകാരം രണ്ട് പ്രതികള്‍ക്കെതിരെയും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സരിതയ്‌ക്കൊപ്പമുണ്ടായിരുന്ന പ്രതിക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അവശനിലയിൽ വീടിനകത്ത് അകപ്പെട്ടു പോയ വയോധികയെ ആശുപത്രിയിലെത്തിച്ച് മേപ്പാടി പോലീസ്

മേപ്പാടി: ഒറ്റക്ക് താമസിക്കുന്ന വയോധിക ഉച്ചയായിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറി വയോധികയെ ആശുപത്രിയിൽ എത്തിച്ച് പോലീസ്. മേപ്പാടി, ചെമ്പോത്രയിൽ താമസിക്കുന്ന വയോധികയെയാണ് പോലീസ്‌ ആശുപത്രിയിലെത്തിച്ചത്. അകത്ത് ചെന്ന് നോക്കിയപ്പോൾ

കഞ്ചാവുമായി പനമരം സ്വദേശിനി പോലീസിന്റെ പിടിയില്‍

പനമരം: കര്‍ണാടകയില്‍ നിന്നും വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 80 ഗ്രാം കഞ്ചാവുമായി പനമരം സ്വദേശിനിയെ പനമരം പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് മോനും സംഘവും ചേര്‍ന്ന് പിടികൂടി. പനമരം നീരട്ടാടി കാഞ്ഞിരത്തിങ്കല്‍ നബീസ (48) ആണ്

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ

നാടൻ ഫലവൃക്ഷങ്ങളുടെ കമനീയ തോട്ടം ഒരുക്കി പാലിയാണ എൽ.പി സ്കൂൾ. സംസ്ഥാന ജൈവ വൈവിധ്യ ബോർഡിന്റെ സഹകരണത്തോടെ വെള്ളമുണ്ട ഗ്രാമപഞ്ചായത്താണ് ജൈവവൈവിധ്യ സംരക്ഷണം ലക്ഷ്യമിട്ട് ഹരിത ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ പരിസരത്തുള്ള ജൈവവൈവിധ്യം

ഗ്രാമ സ്വരാജ് യാത്രക്ക് സ്വീകരണം നൽകി

വെണ്ണിയോട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹനയങ്ങൾക്കെതിരെ യുഡിഎഫ് കൽപ്പറ്റ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടി സിദ്ധിഖ് എം എൽ എ നയിക്കുന്ന ഗ്രാമ സ്വരാജ് യാത്രക്ക് വെണ്ണിയോട് അങ്ങാടിയിൽ സ്വീകരണം നൽകി.വി അബ്ദുള്ള

വീട്ടമ്മമാർക്കായി സ്വയംതൊഴിൽ പരിശീലനക്യാമ്പ് ആരംഭിച്ചു.

പുൽപ്പള്ളി ജയശ്രീ ഹയർസെക്കൻഡറി സ്കൂളിൽ, സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 18 മുതൽ 50 വയസ്സുവരെ പ്രായമുള്ള വീട്ടമ്മമാർക്കായി, അഗ്നിച്ചിറകുകൾ എന്ന പേരിൽ ഒരാഴ്ചക്കാലത്തെ സ്വയംതൊഴിൽ പരിശീലനവും പാചക പഠന ക്ലാസുകളും ആരംഭിച്ചു. ജയശ്രീ

പുത്തരി മഹോത്സവം ആഘോഷിച്ചു.

മാനന്തവാടി: ഒഴക്കോടി ശ്രീകൃഷ്ണക്ഷേത്രത്തിൽ പുത്തരി മഹോത്സവം ക്ഷേത്രം മേൽശാന്തി മഴവന്നൂർ താഴെ ഇല്ലത്ത് പ്രകാശൻ നമ്പൂതിരി യുടെ കാർമികത്വത്തിൽ ആചാര വിധിപ്രകാരം കതിർ പൂജയും ഭക്തജനങ്ങൾക്ക് കതിർ വിതരണവും നടത്തി. ജില്ലാ മണ്ണ് സംരക്ഷണ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.