മാനന്തവാടി: വയനാട് ജില്ലയുടെ പുതിയ സബ്ബ് കളക്ടറായി മിസല്‍ സാഗര്‍ ഭരത് ഐഎഎസ് ചുമതലയേറ്റു. മാനന്തവാടി സബ് കളക്ടര്‍ ഓഫീസില്‍ ഇന്ന് രാവിലെയാണ് അദ്ദേഹം ചുമതലയേറ്റത്. മഹാരാഷ്ട്ര സോലാപൂര്‍ സ്വദേശിയായ ഇദ്ദേഹം 2020-21 ഐഎഎസ് ബാച്ച് ഉദ്യോഗസ്ഥനാണ്. കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായിരിക്കെയാണ് വയനാട്ടിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. പൂനെ കോളേജ് ഓഫ് അഗ്രികള്‍ച്ചറില്‍ നിന്നും ബിഎസ്‌സി അഗ്രികള്‍ച്ചറും ഇദ്ദേഹം പൂര്‍ത്തിയാക്കിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന സബ്ബ് കളക്ടര്‍ ആര്‍ ശ്രീലക്ഷ്മി ഐഎഎസിനെ കേരള ജിഎസ്ടി ജോയിന്റ് കമ്മീഷണറായി നിയമിച്ച ഒഴിവിലാണ് മിസല്‍ സാഗര്‍ ഭരത് ചുമതലയേറ്റത്.

സ്പോട്ട് അഡ്മിഷന്‍
മാനന്തവാടി ഗവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് സെന്ററില്‍ ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്സ് ടെക്നോളജിയിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് ആറിന് രാവിലെ 9.30 മുതല്‍ 11 വരെ നടക്കുന്ന സ്പോട്ട്