കൽപ്പറ്റ: എസ്.ഡി.എം.എൽ. പി സ്കൂളിൽ ഒന്നാം ക്ലാസുകാരുടെ ഭാഷോത്സവം നടത്തി. അക്കാദമിക വർഷത്തിന്റെ തുടക്കം മുതൽ കുട്ടികൾ എഴുതിയ സംയുക്ത ഡയറി, രചനോത്സവം, കുട്ടിപ്പത്രം എന്നിവയുടെ പ്രകാശനമാണ് നടന്നത്. കൽപ്പറ്റ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.സി.കെ. ശിവരാമൻ പതിപ്പുകൾ പ്രകാശനം ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് ഐ. വി.സുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് സുമതി പി.കെ രക്ഷിതാക്കളുടെ പ്രതിനിധി ബിനീഷ് മാധവ് അധ്യാപകരായ ജീജ.പി, വൈശാഖൻ.കെ. റെജി,പ്രിയ പി.കെ എന്നിവർ സംസാരിച്ചു.

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.
ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍