ജീവനി പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ നിയമിക്കുന്നു. എന്‍.എം.എസ്.എം. ഗവ. കോളേജ് ഹോംസ്റ്റേഷനായും സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജ്, മുട്ടില്‍ ഡബ്ല്യു.എം.ഒ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജുകളില്‍ അധിക ചുമതലയോടും കൂടിയാണ് നിയമനം. ഡിസംബര്‍ 20 ന് രാവിലെ 11 ന് എന്‍.എം.എസ്.എം ഗവ. കോളേജില്‍ കൂടിക്കാഴ്ച നടക്കും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയുടെ രേഖകള്‍, അസലും പകര്‍പ്പും സഹിതം കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 204569.

‘പ്രതിരോധിക്കാം പകർച്ചവ്യാധികളെ’ ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു.
ജമാഅത്ത് ഇസ്ലാമി കൽപ്പറ്റ ഏരിയ വിംഗ്സ് വയനാടുമായി സഹകരിച്ച് ആരോഗ്യക്ലാസ്സ് സംഘടിപ്പിച്ചു. വിംഗ്സ് വൈസ് പ്രസിഡന്റ് ഡോ.ഷൗക്കീൻ അശ്ഹർ ക്ലാസ്സ് എടുത്തു. സഫിയ.വി,മാരിയത്ത് കാട്ടിക്കുളം, ഡോ.ഷാമില , ഹിന ഹാശിർ, ഏരിയ സെക്രട്ടറി പി.ജസീല