കൽപ്പറ്റ:വയനാട് അഗ്രി ഹോർട്ടികൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വയനാട് ഫ്ലവർ ഷോയുടെ പന്തൽ കാൽനാട്ടൽ കർമ്മം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിച്ചു. ഡിസംബർ 20 മുതൽ 2024 ജനുവരി 10 വരെയാണ് കൽപ്പറ്റ ബൈപ്പാസ് ഗ്രൗണ്ടിൽ ഫ്ലവർ ഷോ നടക്കുക.
വയനാട് അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി വൈസ് പ്രസിഡന്റ് ജോണി പാറ്റാനി, സെക്രട്ടറി കെ എസ് രമേഷ്, ജോയിന്റ് സെക്രട്ടറിമാരായ മോഹൻ രവി, വി പി രത്‌നരാജ്, ട്രഷറർ ഒ എ വീരേന്ദ്രകുമാർ, ബേബി പാറ്റാനി, വി ഹാരിസ്, കെ സദാനന്ദൻ, എ ദേവകി, എ പി ശ്രീകുമാർ, വിമൽ കുമാർ, സി എം സണ്ണി തുടങ്ങിയവർ സംബന്ധിച്ചു.
ഫ്ളവര്‍ഷോയുടെ പ്രചരണാര്‍ത്ഥം ശനിയാഴ്ച കല്‍പ്പറ്റയില്‍ കൂട്ടയോട്ടം സംഘടിപ്പിക്കും. രാവിലെ എട്ട് മണിക്ക് സിവില്‍സ്റ്റേഷന്‍ പരിസരത്ത് നിന്നും ആരംഭിക്കുന്ന കൂട്ടയോട്ടം ബൈപ്പാസിലെ ഫ്ളവര്‍ഷോ ഗ്രൗണ്ടില്‍ അവസാനിക്കും. വിവിധ മേഖലകളില്‍ നിന്നുള്ള 150-ഓളം പേര്‍ കൂട്ടയോട്ടത്തിന്റെ ഭാഗമാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

12 വയസുകാരിക്ക് വയറുവേദന, പരിശോധിച്ചപ്പോൾ ഗർഭിണി; ഡിഎൻഎ ഫലം വന്നു, താമരശ്ശേരിയിൽ അയൽവാസിയായ 62 കാരൻ അറസ്റ്റിൽ
താമരശ്ശേരി: കോഴിക്കോട് താമരശ്ശേരിയില്‍ 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതി പിടിയിൽ. കുട്ടിയുടെ അയല്‍വാസിയായ 62കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് മാസം മുമ്പ് വയറു വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോളാണ് ഗര്‍ഭിണിയാണെന്ന