അക്ഷയ പദ്ധതിയില്‍ മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ കൊളഗപ്പാറ, വെളളമുണ്ട ഗ്രാമ പഞ്ചായത്തില്‍ തരുവണ, പൂതാടി ഗ്രാമ പഞ്ചായത്തില്‍ പാപ്ലശ്ശേരി എന്നീ ലൊക്കേഷനുകളിലേക്ക് അക്ഷയ സംരംഭകരെ തെരഞ്ഞെടുക്കുന്നതിനായുളള അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈന്‍ പരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. അപേക്ഷകര്‍ പ്രീ ഡിഗ്രി/ പ്ലസ് ടു അടിസ്ഥാന യോഗ്യതയും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുളളവരായിരിക്കണം. പ്രായപരിധി അപേക്ഷകര്‍ 18 നും 50 നും മദ്ധ്യേ.ഒരപേക്ഷയില്‍ പരമാവധി 3 ലൊക്കേഷനുകള്‍ക്ക് ഓപ്ഷന്‍ നല്‍കാം. ഡിസംബര്‍ 18 മുതല്‍ ജനുവരി 6 വൈകിട്ട് 5 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ഡയറക്ടര്‍,അക്ഷയ എന്ന പേരില്‍ തിരുവനന്തപുരത്ത് മാറാവുന്നതും, ഏതെങ്കിലും ദേശസാല്‍കൃത ബാങ്കില്‍ നിന്നും എടുത്തതുമായ 750/ രൂപയുടെ ഡി.ഡി നല്‍കണം. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഒട്ട്, മറ്റ് അനു അനുബന്ധ രേഖകള്‍ തുടങ്ങിയവ അക്ഷയ ജില്ലാ പ്രൊജക്ട് ഓഫീസില്‍ ജനുവരി 16 ന് പോസ്റ്റലായോ നേരിട്ടോ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.akshaya.kerala.gov.in ഫോണ്‍: 04936 206265.

തിരുനെല്ലി ആശ്രമം സ്കൂളിലെ കുട്ടികൾ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും
തിരുനെല്ലി ഗവ ആശ്രമം ഹൈസ്കൂൾ വിദ്യാർത്ഥികൾ ഇന്ന് മുതൽ ആറളത്തെ പുതിയ കെട്ടിടത്തിൽ പഠിക്കും. ആറളം ഫാമിലെ 17 ഏക്കർ സ്ഥലത്തെ മോഡൽ റസിഡൻഷ്യൽ സ്കൂളിലാണ് വിദ്യാർത്ഥികൾ ഇനി പഠിക്കുക. ഇന്നലെ തിരുനെല്ലിയിൽ നിന്നും







