കോട്ടത്തറ: കേരള സർക്കാരും പൊതുവിദ്യാഭ്യാസ വകുപ്പും ചേർന്ന് കേരളത്തിലെ തീരദേശ മലയോര മേഖലയിൽ ഉള്ള വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പഠന പരിപോഷണ പദ്ധതി ജിഎച്ച്എസ്എസ് കോട്ടത്തറയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. പി.റെനീഷ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ബിന്ദു മാധവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് പ്രിൻസിപ്പൽ അഷ്റഫ് സാർ സ്വാഗതം ആശംസിച്ചു. വസന്ത (വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി )മുഖ്യപ്രഭാഷണം നടത്തി.പി.ടി.എ പ്രസിഡന്റ് ഷാജഹാൻ കെ,എസ്.എം.സി ചെയർമാൻ മുഹമ്മദലി കെ കെ,മദർ പി. ടി. എ പ്രസിഡന്റ് സൈനബ കെ പി,പൂർവ്വ വിദ്യാർത്ഥി കൗൺസിലിന്റെ കൺവീനർ വി.എൻ. ഉണ്ണികൃഷ്ണൻ,ടി.ഇ. ഒ ദീപ്തി പി.എൻ.എച്ച് എം ഇൻ ചാർജ് എന്നിവർ ആശംസകൾ അർപ്പിച്ചു. തനത് ഗോത്ര കലാപരിപാടികളുടെ അവതരണം പരിപാടിയുടെ മാറ്റുകൂട്ടി.ഗോത്ര വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്കുള്ള ക്ലാസ് നയിച്ചത് ബത്തേരി ഡി.വൈ.എസ്പി. അബ്ദുൽ ഷെരീഫ് കെ.കെ.ആണ്.പരിപാടിയുടെ കൺവീനർ പ്രദീപ് പി.എസ്.നന്ദി പറഞ്ഞതോടെ പരിപാടിക്ക് തിരശ്ശീല വീണു.

കൃഷിഭവനുകളിൽ ഇന്റേൺ നിയമനം
കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കൃഷിഭവനുകളിൽ ഇന്റേൺ നിയമനം നടത്തുന്നു. 18നും 41നുമിടയിൽ പ്രായമുള്ള വി.എച്ച്.എസ്.ഇ കാർഷിക വിഷയ സർട്ടിഫിക്കറ്റ് യോഗ്യതയുള്ളവര്‍ക്കും കാർഷിക വിഷയയങ്ങളിലും ഓർഗാനിക് ഫാമിങിലും ഡിപ്ലോമയുള്ളവര്‍ക്കും അപേക്ഷ നൽകാം. www.keralaagriculture.gov.in







