ഒരു കിലോയ്ക്ക് 2700 രൂപ; വിവാഹ മാര്‍ക്കറ്റില്‍ മുല്ല വില പൊള്ളുന്നു

തിരുവനന്തപുരം:മുല്ലയുടെയും താമരയുടെയും വില കുത്തനെ ഉയര്‍ന്നു. ഇന്നലെ ഒരു കിലോ മുല്ലയുടെ വില 2700 രൂപയായാണ് ഉയര്‍ന്നത്. ഒരു മീറ്റര്‍ മുല്ലമാലയ്ക്ക് 750 രൂപ കൊടുക്കണം. വിവാഹത്തിനും മറ്റുമൊക്കെ ഒരു മുഴം മുല്ല കിട്ടണമെങ്കില്‍ പോലും തലേന്നു തന്നെ ഏര്‍പ്പാടാക്കേണ്ട സ്ഥിതിയാണ്.

തോവാളയില്‍ നിന്നാണു തിരുവനന്തപുരം അടക്കമുള്ള ജില്ലകളില്‍ മുല്ല എത്തുന്നത്. അവിടെ നിന്ന് 2500 രൂപയ്ക്കു നല്‍കുന്നതാണ് ഇവിടത്തെ കടകളില്‍ 2700നു വില്‍ക്കുന്നത്. ചെറിയ മുല്ലയാണു വരുന്നത്. അതിനാല്‍ കേടാകുന്നതിന്റെ തോതും കൂടും. രണ്ടു മാസം മുന്‍പ് 500 രൂപ മുതല്‍ 700 രൂപ വരെയായിരുന്നു വില. അത് ആയിരത്തില്‍ എത്തിയശേഷം കുതിക്കുകയായിരുന്നു. ഒരു താമരയ്ക്കു 3 മാസം മുന്‍പു വില 5 രൂപ. ഇപ്പോള്‍ 30 രൂപ കൊടുക്കണം.

തോവാളയില്‍ നിന്നും വെള്ളായണിയില്‍ നിന്നുമാണു താമര എത്തുന്നത്. വെള്ളായണി കായലില്‍ ഇപ്പോള്‍ താമര ഇല്ല. മുന്‍പു ദിവസം 1000 താമരപ്പൂക്കള്‍ അവിടെ നിന്ന് എത്തിയിരുന്നു. ജനുവരി പകുതിയോടെ മുല്ലയുടെയും താമരയുടെയും വില കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.

നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു.

ജില്ലയില്‍ പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി മുഖേന അദാലത്ത് സംഘടിപ്പിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന അദാലത്തില്‍ 41 പ്രവാസികളുടെ ചികിത്സ, വിവാഹ, മരണന്തര ധനസഹായ അപേക്ഷകളില്‍ വിവരശേഖരണം പൂര്‍ത്തിയാക്കി. സര്‍ക്കാര്‍

ഉന്നതവിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

എടവക ഗ്രാമ പഞ്ചായത്തിൻ്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, എല്‍.എസ്.എസ്, യു.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. മാനന്തവാടി ഗവ കോളേജ് ഡിജിറ്റല്‍ തിയറ്ററില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ്

ട്യൂട്ടര്‍ – ഡെമോണ്‍സ്ട്രറേറ്റര്‍ ജൂനിയര്‍ റസിഡന്റ് നിയമനം

വയനാട് ഗവ മെഡിക്കല്‍ കോളേജില്‍ വിവിധ വകുപ്പുകളില്‍ ട്യൂട്ടര്‍/ ഡെമോണ്‍സ്‌ട്രേറ്റര്‍, ജൂനിയര്‍ റസിഡന്റ് തസ്തികളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു.എം.ബി.ബി.എസ്, ടി.സി.എം.സി/ കേരള സ്റ്റേറ്റ് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍,

വയനാട് ടൗൺഷിപ്പിലെ ഒരുവീടിന് ചെലവായത് 30 ലക്ഷവും 20 ലക്ഷവുമല്ല! കണക്കുനിരത്തി മന്ത്രി കെ. രാജൻ

തിരുവനന്തപുരം: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിലെ ദുരിത ബാധിതർക്ക് ടൗൺഷിപ്പിലെ വീടുകൾക്കുള്ള ചെലവ് എത്രയാണെന്ന് വ്യക്തമാക്കി റവന്യൂമന്ത്രി കെ. രാജൻ. മാതൃകാ വീട് നിർമാണം പൂർത്തിയായതിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്ക് മറുപടിയായിട്ടാണ് മന്ത്രി കണക്കുനിരത്തിയത്. ഒരുവീടിന് 30

നിമിഷ പ്രിയയുടെ വധശിക്ഷ; കാന്തപുരത്തിന്‍റെ പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം, ‘ചർച്ച നടക്കുന്നത് കുടുംബങ്ങൾക്കിടയിൽ

യെമൻ: യെമനിൽ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്ക് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ അടക്കം പ്രതിനിധികളെ അയക്കണം എന്ന ആവശ്യം തള്ളി കേന്ദ്രം. ആറംഗ

കുടിക്കാന്‍ വെള്ളം ചോദിച്ചു, അദീന നല്‍കിയത് കളനാശിനി ചേര്‍ത്ത വെള്ളം, സിസിടിവി ഓഫാക്കി, മൊബൈലും വലിച്ചെറിഞ്ഞു.

കൊച്ചി: കോതമംഗലത്ത് ആണ്‍ സുഹൃത്ത് അന്‍സിലിനെ വിഷം കൊടുത്തു കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. കേസ് പിന്‍വലിക്കാന്‍ വാഗ്ദാനം ചെയ്ത പണം നല്‍കാത്തതിനെ തുടര്‍ന്നുള്ള തര്‍ക്കത്തിലാണ് പ്രതി അദീന, ആണ്‍ സുഹൃത്തായ അന്‍സിലിനെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.