കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വാകേരി മരോട്ടിപറമ്പില്‍ പ്രജീഷിന്റെ വീട് ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് സന്ദര്‍ശിച്ചു. പ്രജീഷിന്റെ കുടുംബാംഗങ്ങളെ ജില്ലാ കളക്ടര്‍ ആശ്വസിപ്പിച്ചു. പ്രജീഷിന്റെ സഹോദരന്‍ മജീഷിന് ജോലി നല്‍കുന്നതിനും കുടുംബത്തിന് നഷ്ടപരിഹാരം ലഭിക്കുന്നതിനും ബന്ധപ്പെട്ടവരോട് ശുപാര്‍ശ ചെയ്യുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. എ.ഡി.എം എന്‍ ഐ ഷാജു, ബത്തേരി തഹസില്‍ദാര്‍ വി.കെ ഷാജി, ഡെപ്യൂട്ടി തഹസില്‍ദാര്‍ വി.കുഞ്ഞന്‍ എന്നിവര്‍ ജില്ലാ കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

ക്രഷ് ഹെല്‍പ്പര്‍ നിയമനം
മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.