അസാപ് കേരളയും വയനാട് ജില്ലാ വ്യവസായ കേന്ദ്രവും സംയുക്തമായി നടത്തുന്ന സൗജന്യ പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ആര്‍ട്ടിസനല്‍ ബേക്കറി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. 200 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സിങ്കപ്പൂര്‍ വര്‍ക്ക്ഫോഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കില്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. കേക്കുകള്‍, ഫോണ്ടന്റ് കേക്കുകള്‍, കുക്കികള്‍, ബ്രെഡുകള്‍, മക്രോണുകള്‍, ടാര്‍ട്ടുകള്‍, ഷോര്‍ട്ട്ക്രസ്റ്റ് പേസ്ട്രികളുടെ നിര്‍മ്മാണം, ഡിസൈനിംഗ് തുടങ്ങിയ മേഖലകളില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ https://forms.gle/AngEvCdCnDfAfCVA9 ഗൂഗിള്‍ ഫോം വഴി ഡിസംബര്‍ 26നുളളില്‍ അപേക്ഷ നല്‍കണം. ഫോണ്‍.7306159442

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







