കണിയാമ്പറ്റ : ഗ്രാമപഞ്ചായത്ത് യുഡിഎഫ് ഭരണ സമിതിയുടെ അഴിമതിക്കും സ്വജനപക്ഷപാതത്തിനും കെടുകാര്യസ്ഥത ക്കുമെതിരെ സിപിഐഎം കണിയാമ്പറ്റ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി. കെ. ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ സിപിഐഎം ജില്ലാ സെക്രട്ടറി പി.ഗഗാറിൻ ഉദ്ഘാടനം ചെയ്തു.നാസർ, സുജേഷ് കുമാർ, ലത്തീഫ് മേമാടൻ തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ. മരക്കാർ സ്വാഗതവും ഷൈജൽ നന്ദിയും പറഞ്ഞു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം
മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ് കെ. എം.പത്രോസ്







