ശ്രേയസ് നെല്ലിമാളം യൂണിറ്റ് ക്രിസ്തുമസ് പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. മിത്രം പദ്ധതിയുടെ ഭാഗമായി പാവപ്പെട്ട ക്യാൻസർ രോഗികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന കേക്ക് ചലഞ്ച്, ചികിത്സാ സഹായ വിതരണം,പാവപ്പെട്ട കുടുംബത്തിന് ഭക്ഷ്യ കിറ്റ് വിതരണം എന്നിവയുടെ ഉദ്ഘാടനം യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു പാലക്കപ്രായിൽ നിർവഹിച്ചു.യൂണിറ്റ് പ്രസിഡന്റ് ജിഷ സുരേഷ് അധ്യക്ഷത വഹിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. ക്രിസ്തുമസ് സന്ദേശം നൽകി. സെലീന സാബു,മിനി എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു.
ജില്ലയിലെ വില്ലേജ് ഓഫീസുകളിലെ ഫീല്‍ഡ് പരിശോധനക്ക് ഒരു വര്‍ഷത്തേക്ക് വാഹനം വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ള വാഹന ഉടമകള്‍ ക്വട്ടേഷനുകള്‍ ഓഗസ്റ്റ് അഞ്ചിന് വൈകിട്ട് നാലിനകം കളക്ടറേറ്റില്‍ നല്‍കണം.