എല്ലാ വാര്‍ഡിലും തെരുവ് വിളക്ക് സ്ഥാപിക്കല്‍ പദ്ധതിയുമായി മുട്ടില്‍ ഗ്രാമപഞ്ചായത്ത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു പരിയാരം ചെലഞ്ഞിച്ചാലില്‍ തെരുവ് വിളക്ക് സ്ഥാപിച്ച് പദ്ധതി ഉദ്ഘാടനം ചെയ്തു. വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി മള്‍ട്ടി ഇയര്‍ പ്രൊജക്ടായി 87,25,000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാകുന്നത്. പദ്ധതിയിലൂടെ 2500 തെരുവ് വിളക്കുകള്‍ സ്ഥാപിക്കും. പരിപാടിയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷറഫ് ചിറക്കല്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ നിഷ സുധാകരന്‍, നസീമ മങ്ങാടന്‍, ബിന്ദു മോഹനന്‍, വാര്‍ഡ് അംഗങ്ങളായ എം.കെ ആലി, ബി ബഷീര്‍, പ്രദേശവാസികളായ പി.എ യാസിര്‍, സി.കെ നിജാമുദ്ദീന്‍, അഷറഫ് മണ്ണാരത്ത്, ഹബീബു റഹ്മാന്‍, കെ.വി സക്കീര്‍, പി.എ ബഷീര്‍, എസ്.എസ് റാഫി എന്നിവര്‍ സംസാരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







