കേരള സംസ്ഥാന സാക്ഷരതാമിഷൻ അതോറിറ്ററി മേപ്പാടി ഗ്രാമ പഞ്ചായത്തിൽ നടപ്പാക്കുന്ന പട്ടികജാതിക്കാർക്കുള്ള സാക്ഷരത തുടർ വിദ്യാഭ്യാസ പദ്ധതിയായ നവചേതനയുടെ ഭാഗമായി സർവ്വേ തുടങ്ങി. സർവ്വേ ഏഴാം വാർഡിലെ മണ്ണാത്തിക്കുണ്ട് പട്ടികജാതി കോളനിയിൽ ഏഴുപത് വയസ്സുള്ള മുത്തന്റെ വിവരങ്ങൾ ഗൂഗിൾ ഫോറത്തിൽ രേഖപ്പെടുത്തി മേപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു ഉദ്ഘാടനം ചെയ്തു. മേപ്പാടി ഗ്രാമപഞ്ചായത്തിലെ നാലാം തരം വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെ കണ്ടെത്തി പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനാണ് നവചേതന പദ്ധതി നടപ്പാക്കുന്നത്. വാർഡ് അംഗം ജോബിഷ് കുര്യൻ, സാക്ഷരതാമിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി വി ശാസ്ത പ്രസാദ്, സ്റ്റാഫ് പി.വി. ജാഫർ, പ്രമോട്ടർ കെ .എം രേഷ്മ, നോഡൽ പ്രേരക് പി.വി ഗിരിജ, പ്രേരക്മാരായ ടി.ജെ സുമതി, പി രുഗ്മണി തുടങ്ങിയവർ പങ്കെടുത്തു.

ആർമി സൈക്ലിസ്റ്റുകൾക്ക് സ്വീകരണം നൽകി.
ഇന്ത്യൻ സ്വാതന്ത്ര ദിനാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ സി.എസ്.റ്റി ടീമിന്റെ നേതൃത്വത്തിന്റെ കണ്ണൂർ , കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളികളിലൂടെ പ്രയാണം നടത്തിയ സൈക്കിൾ റാലിക്ക് വയനാട് ജില്ലയിൽ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വീകരണം