നിർണായകമായത് ഷൈലജ! ‘ഒരോ നിമിഷത്തിനും ജീവൻ്റെ വിലയുള്ള കൊയിലാണ്ടിയിലെ ആ രാത്രി’, 3 ജീവൻ രക്ഷിച്ച പൊലീസ് അനുഭവം

കോഴിക്കോട്: കൊയിലാണ്ടിയിൽ വിഷം കഴിച്ച് മരണത്തെ മുഖാമുഖം കണ്ട 3 ജീവൻ രക്ഷിച്ച പൊലീസുകാരുടെ അനുഭവം പങ്കുവച്ച് കേരള പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. ആ രാത്രിയിലെ ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ടായിരുന്നുവെന്നും അതറിഞ്ഞ് ഉണർന്നുപ്രവർത്തിച്ച വടകര, കൊയിലാണ്ടി സ്റ്റേഷനിലെ പൊലീസുകാരാണ് മരണത്തിന്റെ പടിവാതിൽക്കൽനിന്ന് മൂന്നുജീവനുകൾ തിരികെപ്പിടിച്ചതെന്നുമാണ് ഫേസ്ബുക്ക് കുറിപ്പ് പറയുന്നത്. ആ സാഹചര്യത്തെക്കുറിച്ചും വിശദമായി കുറിപ്പിൽ പറയുന്നുണ്ട്.

കൊയിലാണ്ടി സംഭവത്തിലെ കേരള പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപത്തിൽ

അന്നു രാത്രിയിലെ ഓരോ നിമിഷത്തിനും ജീവന്റെ വിലയുണ്ടായിരുന്നു. അതറിഞ്ഞ് ഉണർന്നുപ്രവർത്തിച്ച വടകര, കൊയിലാണ്ടി സ്റ്റേഷനിലെ പോലീസുകാർ മരണത്തിന്റെ പടിവാതിൽക്കൽനിന്ന് തിരികെപ്പിടിച്ചത് മൂന്നുജീവനുകൾ. വടകര പോലീസ് സ്‌റ്റേഷനിൽ ജി.ഡി. ചാർജിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ ഗണേശൻ, കൊയിലാണ്ടി സ്റ്റേഷനിലെ നൈറ്റ് ഓഫീസർ എ.എസ്.ഐ. രമേശൻ എന്നിവരുടെ സമയോചിതമായ ഇടപെടലാണ് ഒരച്ഛനെയും പറക്കമുറ്റാത്ത രണ്ടുമക്കളെയും മരണത്തിൽനിന്ന് രക്ഷിച്ചത്. കൃത്യസമയത്ത് വിവരം അറിയിച്ച വടകരയിലെ വീട്ടമ്മ ഷൈലജയും.

ഭാര്യ ഉപേക്ഷിച്ചുപോയ കൊയിലാണ്ടി സ്വദേശിയായ യുവാവ് മൂന്നും രണ്ടും വയസ്സുള്ള രണ്ട് ആൺമക്കളെ പരിചയമുള്ള രണ്ടുവീടുകളിലായി വളർത്താൻ ഏൽപ്പിച്ചു. ഇക്കഴിഞ്ഞ ഡിസംബർ 30ന് വൈകീട്ട് വടകരയിൽ ഏൽപ്പിച്ച കുട്ടിയെ പിതാവ് കൂട്ടിക്കൊണ്ടുപോയി. രാത്രിയായിട്ടും കുട്ടിയെ തിരിച്ചെത്തിക്കാതായതോടെ വടകരയി കണ്ണങ്കുഴിയിലെ വളർത്തമ്മയായ ഷൈലജ കുട്ടികളുടെ പിതാവിനെ ഫോണിൽ വിളിച്ചു. ഫോൺ സ്വിച്ച് ഓഫ്. രണ്ടാമത്തെ കുട്ടിയെ വളർത്തിയിരുന്ന കൊയിലാണ്ടിയിലെ വീട്ടിൽ വിളിച്ചപ്പോൾ ആ കുട്ടിയെയും പിതാവ് കൂട്ടിക്കൊണ്ടുപോയതായി വിവരം ലഭിച്ചു.

സംശയം തോന്നിയ ഷൈലജ രാത്രി 11.30 ഓടെ വടകര പോലീസ് സ്‌റ്റേഷനിലെത്തി വിവരമറിയിച്ചു. ഇവർ കൃത്യസമയത്ത് നൽകിയ വിവരമാണ് നിർണ്ണായകമായത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ ഗണേശൻ സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കി വിവരം സൈബർസെല്ലിന് കൈമാറി. കൊയിലാണ്ടിയിലെ പിതാവിന്റെ വീട്ടിൽ കുട്ടികളുണ്ടോ എന്നുനോക്കാൻ സമീപത്തെ വീട്ടുകാരെ വിളിച്ച് ആവശ്യപ്പെട്ടു. ആരെയും കാണാനില്ലായിരുന്നു. ഇതിനിടെ കുട്ടികളുടെ അച്ഛന്റെ ഫോൺ ലൊക്കേഷൻ കൊയിലാണ്ടിയിലാണെന്ന് വിവരം കിട്ടി.

അപ്പോഴേയ്ക്കും ഗണേശൻ വിവരം കൊയിലാണ്ടി സ്‌റ്റേഷനിലെ നൈറ്റ് ഓഫീസർ രമേശനെ അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തിരച്ചിൽ തുടങ്ങുകയും ചെയ്തു.
വീട്ടിൽത്തന്നെയാണ് ലൊക്കേഷനെന്ന് മനസ്സിലായതോടെ സമീപത്തെ വീട്ടുകാരുടെയും നാട്ടുകാരുടെയും സഹായത്തോടെ പോലീസ് ഇവിടെയെത്തി പരിശോധിച്ചപ്പോഴാണ് രണ്ടു കുട്ടികൾക്ക് വിഷം നൽകിയതായി മനസ്സിലായത്. ഇവരുടെ മരണം ഉറപ്പാക്കിയശേഷം മരിക്കാനായിരുന്നു പിതാവിന്റെ തീരുമാനം. വിഷം ഉള്ളിൽ ചെന്ന കുട്ടികൾ ഛർദ്ദിക്കാൻ തുടങ്ങിയതോടെ പിതാവിന്റെ കണക്കുകൂട്ടൽ തെറ്റുകയായിരുന്നു. പോലീസും നാട്ടുകാരും കൃത്യസമയത്ത് സ്ഥലത്തെത്തി കണ്ടെത്തിയതിനാൽ മൂന്നുപേരും രക്ഷപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്ന കുട്ടികൾ അപകടനില തരണംചെയ്തു. 10.30-ന് സ്റ്റേഷനിൽ പരാതികിട്ടി ഏതാണ്ട് അരമണിക്കൂറിനുള്ളിൽത്തന്നെ പൊലീസിന് പിതാവിന്റെയും കുട്ടികളുടെയും ലൊക്കേഷൻ മനസ്സിലാക്കാൻ കഴിഞ്ഞു. അരമണിക്കൂർ കൂടെ വൈകിയിരുന്നെങ്കിൽ ആരെയും രക്ഷിക്കാനാകില്ലായിരുന്നു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.