അമ്പോ ഇതെങ്ങനെ? ഏഴു മില്ല്യൺ ആളുകൾ കണ്ട ആ വീഡിയോയിൽ എന്താണ്?

കൗതുകം പകരുന്ന അനേകം കാര്യങ്ങൾ ഇന്ന് നമ്മൾ സോഷ്യൽ മീഡിയകളിലൂടെ കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഈ വീഡിയോയും. കണ്ടിരിക്കുന്നത് ഏഴു മില്ല്യണിലധികം ആളുകളാണ്. എന്നാലും, ഇത്രയധികം പേർ കൗതുകത്തോടെ കാണാൻ മാത്രം എന്താണ് ഈ വീഡിയോയിൽ ഉള്ളത് എന്നല്ലേ?

മാങ്ങയിൽ നിന്നും ലെതർ ഉണ്ടാക്കിയെടുക്കുന്ന രണ്ട് യുവാക്കളെയാണ് വീഡിയോയിൽ കാണുന്നത്. നെതർലാൻഡിൽ നിന്നുള്ള രണ്ട് ഡിസൈനർമാരാണ് പ്രകൃതിക്ക് ദോഷമില്ലാത്ത തരത്തിലുള്ള ഈ ലെതറുകൾ നിർമ്മിച്ചെടുത്തിരിക്കുന്നത്. മോശമായിപ്പോകുന്ന മാങ്ങയുടെ തോലുപയോഗിച്ചാണ് ഇരുവരും ചേർന്ന് ഈ ലെതർ നിർമ്മിക്കുന്നത്. എങ്ങനെയാണ് ഈ തുകൽ നിർമ്മിച്ചെടുക്കുന്നത് എന്ന് വിശദീകരിക്കുന്ന വീഡിയോയ്‍ക്ക് വലിയ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചിരിക്കുന്നത്.

തുകൽ നിർമ്മിക്കുന്നതിന് വേണ്ടി കൊല്ലപ്പെടുന്ന മൃഗങ്ങളുടെ എണ്ണം നൂറുകോടിയിലധികം വരും എന്നാണ് നേരത്തെ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്‌മെന്റ് ഓഫ് ആനിമല്‍സിന്റെ (പെറ്റ) കണക്കുകളിൽ പറഞ്ഞിരുന്നത്. അവിടെയാണ് ഈ യുവാക്കളുടെ പ്രവൃത്തി ലോകശ്രദ്ധ പിടിച്ചുപറ്റുന്നത്.

sambentley എന്ന യൂസറാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. പോസ്റ്റിന്റെ അടിക്കുറിപ്പിൽ പറയുന്നത്, ഈ തുകൽ പശുവിനെ ഉപയോഗിച്ച് നിർമ്മിച്ചതല്ല! വ്യത്യാസം കണ്ടെത്താമോ എന്നാണ്. ഡച്ച് ഡിസൈനർമാരായ കോയിൻ മീർകെർക്കും ഹ്യൂഗോ ഡി ബൂണും ചേർന്നാണ് ഇത് നിർമ്മിച്ചത് എന്നും പോസ്റ്റിന്റെ അടിക്കുറിപ്പിൽ വിശദീകരിക്കുന്നുണ്ട്. പരിസ്ഥിതിക്ക് ഹാനികരമാകുന്ന തുകലിന് ഒരു ബദൽ എന്ന നിലയിൽ പ്രകൃതിയെ നോവിക്കാതെയുള്ള തുകൽ നിർമ്മാണം ലക്ഷ്യമിട്ട് ഫ്രൂട്ട്ലെതർ റോട്ടർഡാം (Fruitleather Rotterdam) എന്ന സ്ഥാപനവും ഈ ഡിസൈനർമാർ തുടങ്ങിയിട്ടുണ്ട്.

പൂർണ്ണമായും പ്രകൃതിദത്ത വസ്തുക്കളിലാണ് ഈ തുകൽ നിർമ്മിക്കുന്നത് എന്നും ഇവർ പറയുന്നു. ഇതുകൊണ്ട് വാച്ചിന്റെ സ്ട്രാപ്പുകൾ, പേഴ്‌സ്, ഷൂസ് എന്നിവയെല്ലാം നിർമ്മിക്കുന്നുണ്ട്. അതുപോലെ ഇത് വാട്ടർപ്രൂഫാണ് എന്നും വീഡിയോയിൽ പറയുന്നു.


ഇതുപോലെ, നേരത്തെ തന്നെ മെക്‌സിക്കോയിൽ നിന്നുള്ള യുവസംരംഭകരായ അഡ്രിയാന്‍ ലോപ്പസും മാര്‍ട്ടി കസാരസും ചേർന്ന് ഡെസ്സേര്‍ട്ടോ എന്ന കള്ളിമുള്‍ ചെടിയുടെ ഇലകളില്‍ നിന്നും തുകൽ നിർമ്മിക്കുന്നുണ്ട്.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.