മലയോര ഹൈവേയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാളെയും (ശനി) നാളെ കഴിഞ്ഞും (ഞായര്‍) മാനന്തവാടി എരുമതെരുവ് മുതല്‍ ഗാന്ധി പാര്‍ക്ക് വരെയുള്ള ഭാഗത്ത്് ടാറിങ് പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് നഗരസഭ അധികൃതര്‍ അറിയിച്ചു. തലശ്ശേരി ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ചെറ്റപ്പാലം ബൈപ്പാസിലൂടെയും, ജി.കെ.എം ഹൈസ്‌കൂള്‍ റോഡ് വഴിയും തിരിഞ്ഞു പോകണം. തലശ്ശേരി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍ വഴി തവിഞ്ഞാല്‍ റോഡിലൂടെ ജി.കെ.എം ഹൈസ്‌കൂള്‍ റോഡ് വഴി പോകണമെന്നും അധികൃതര്‍ അറിയിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







